ദൂരെ നിന്ന് നോക്കിയാൽ തേനീച്ചക്കൂട് പോലെ; 20,000 ത്തിലധികം ആളുകൾ ജീവിക്കുന്ന ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടം

ഇരുപതിനായിരത്തോളം പേര്‍. അവരുടെ ഒരു ദൈനംദിന ആവശ്യത്തിനും കെട്ടിടം വിട്ട് പുറത്ത് പോകേണ്ടതില്ല. ഹോട്ടല്‍, ആശുപത്രി, തീയറ്റര്‍, പാര്‍ക്ക് എല്ലാം ഒരു കെട്ടിടത്തില്‍. 

video of the largest residential building with more than 20000 people living has gone viral


രു തേനീച്ച കൂടിന്‍റെ രൂപം നമ്മുക്കെല്ലാമറിയാം. ചെറിയ ചെറിയ കള്ളി കളിലായി കൃത്യമായ പാറ്റേണില്‍ പണിതവയായിരിക്കും അത്. ദൂരെന്ന് നിന്ന് നോക്കിയാല്‍ ഭൂമിയില്‍ കുത്തി നിര്‍ത്തിയ തേനിച്ച കൂടാണോയെന്ന് തോന്നുവിധം ഒരു കെട്ടിടം. ആ കെട്ടിടത്തില്‍ ജീവിക്കുന്നത് 20,000 മനുഷ്യര്‍. ലോകത്തിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യൽ കെട്ടിടത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 'സ്വയം നിയന്ത്രിത കമ്മ്യൂണിറ്റി' (self-contained community) എന്ന് വിളിക്കപ്പെടുന്ന ജനസമൂഹമുള്ള ഈ വലിയ കെട്ടിടം എല്ലാ തരം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു. ഇവിടെ ജീവിക്കുന്ന ഒരാള്‍ക്ക് ഒരു കാര്യത്തിനും കെട്ടിടം വിട്ട് പുറത്ത് പോകേണ്ടതില്ല എന്നതാണ് പ്രത്യേകത. 

ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടമായ റീജന്‍റ് ഇന്‍റർനാഷണലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെ വേഗമാണ് വൈറലായത്.  ചൈനയിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിൽ സ്ഥിതി ചെയ്യുന്ന 675 അടി ഉയരമുള്ള ഈ പടുകൂറ്റന്‍ കെട്ടിടം, ആദ്യം ഒരു ഹോട്ടലായിട്ടായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് ഇത് അതിവിശാലമായ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടമായി വളര്‍ന്നു.  1.47 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ എസ് ആകൃതിയിലാണ് കെട്ടിടത്തിന്‍റെ രൂപഘടന. 39 നിലകളിലായി ആയിരക്കണക്കിന് അപ്പാർട്ടുമെന്‍റുകള്‍. 20,000 താമസക്കാര്‍. 

തീപിടിച്ച്, അഗ്നി ഗോളം പോലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഉരുണ്ടുവന്നത് ഡ്രൈവറില്ലാ കാര്‍; വീഡിയോ വൈറൽ

രാത്രിയില്‍ തെരുവിലൂടെ ബൈക്കില്‍ പേകവെ തൊട്ട് മുന്നില്‍ സിംഹം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍

അവിടെ താമസിക്കുന്ന ഒരാള്‍ക്ക് തന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കെട്ടിടം വിട്ട് പോകേണ്ട ആവശ്യമില്ല.  ഷോപ്പിംഗ് സെന്‍ററുകൾ, റെസ്റ്റോറന്‍റുകൾ, സ്കൂളുകൾ, ആശുപത്രികൾ, വിനോദ സൗകര്യങ്ങൾ എന്നീ സേവനങ്ങളെല്ലാം കെട്ടിടത്തിന്‍റെ വിവിധ നിലകളിലായുണ്ട്. ഒപ്പം അത്യാധുനിക ഫിറ്റ്നസ് സെന്‍ററുകൾ, ഫുഡ് കോർട്ടുകൾ, ഇൻഡോർ നീന്തൽക്കുളങ്ങൾ, പലചരക്ക് കടകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, വിശാലമായ പൂന്തോട്ടങ്ങൾ എന്നിവയും താമസക്കാർക്ക് ഇവിടെ തന്നെ ലഭിക്കും. ഇതിനാല്‍ ഈ കെട്ടിടത്തിലുള്ള സമൂഹത്തെ 'സ്വയം നിയന്ത്രിത കമ്മ്യൂണിറ്റി' എന്നാണ് വിളിക്കുന്നത്, 

2013 -ലാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ആദ്യകാല താമസക്കാര്‍ കൂടുതലും പുതുതായി പഠിച്ചിറങ്ങിയ തലമുറയായിരുന്നു. അവര്‍ പ്രധാനമായും പുതിയ ജോലി സാധ്യതകള്‍ അന്വേഷിച്ചെത്തി. 11 വര്‍ഷം കഴിയുമ്പോള്‍ ഈ കെട്ടിടത്തില്‍ ഒരു മുറി കിട്ടാന്‍ പോലും വലിയ പാടാണ്. ജനലുകളില്ലാത്ത അത്യാവശ്യം കിടക്കാനും ഇരിക്കാനും പറ്റുന്ന ഒരു ചെറിയ മുറിക്ക് (യൂണിറ്റ്) 17,959 രൂപ മുതലാണ് വില. ബാൽക്കണികളുള്ള വലിയ യൂണിറ്റുകൾക്ക് അത് 47,891 രൂപയോ അതിലും കൂടുതലോ ആകും. കൂടുതല്‍ മുറികളുള്ള അപ്പാര്‍ട്ടുമെന്‍റുകള്‍ക്ക് ലക്ഷങ്ങളാണ് വില. വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി. മിക്ക ആളുകളും ഒരു കെട്ടിടത്തില്‍ തന്നെ 20,000 പേരെ താമസിപ്പിക്കുക എന്നത് അസംഭവ്യമാണെന്ന് അഭിപ്രായപ്പെട്ടു. തീപിടുത്തം, ഭൂകമ്പം മുതലായ പ്രശ്നങ്ങളെ എങ്ങനെയാണ് നേരിടുന്നത് എന്നായിരുന്നു ചിലരുടെ സംശയം. "വാവ്, അത് ഒരു ചെറിയ നഗരം പോലെയാണ്, അവിടെ നിങ്ങൾക്ക് അക്ഷരാർത്ഥത്തിൽ നിങ്ങളുടെ അയൽക്കാരുമായി ഇടപഴകാൻ കഴിയും... ലിഫ്റ്റിൽ." ഒരു കാഴ്ചക്കാരന്‍ എഴുതി. 

40,000 അടി ഉയരത്തിൽ ഒരു അവാർഡ് ദാനം; സന്തോഷം കൊണ്ട് ചിരി വിടാതെ ഒരു അഞ്ച് വയസുകാരൻ, വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios