'നിശബ്ദമായി കൊല്ലുന്ന' കിഡ്നി ക്യാൻസർ; ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ...

പുകവലി, അമിത വണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാരമ്പര്യമായി വൃക്കയിലെ ക്യാന്‍സര്‍ കണ്ടുവരുന്ന കുടുംബങ്ങളിലുള്ളവര്‍, വൃക്കരോഗത്തിന് കാലങ്ങളായി ചികിത്സ തേടുന്നവര്‍ എന്നിവയാണ് കിഡ്നി ക്യാന്‍സര്‍ സാധ്യത കൂട്ടുന്നത്.

important warning signs of kidney cancer

ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. അരക്കെട്ടിന് മുകളിൽ, നട്ടെല്ലിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന വൃക്കകള്‍ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം.  ക്യാന്‍സര്‍ പോലും വൃക്കയെ ബാധിക്കാം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ഈ അര്‍ബുദം വരാനുള്ള സാധ്യത അല്‍പം കൂടുതലാണ്. 

പുകവലി, അമിത വണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാരമ്പര്യമായി വൃക്കയിലെ ക്യാന്‍സര്‍ കണ്ടുവരുന്ന കുടുംബങ്ങളിലുള്ളവര്‍, വൃക്കരോഗത്തിന് കാലങ്ങളായി ചികിത്സ തേടുന്നവര്‍ എന്നിവയാണ് കിഡ്നി ക്യാന്‍സര്‍ സാധ്യത കൂട്ടുന്നത്. കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയാണ് തുടങ്ങുന്നത്. ശേഷം രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കും. നിസാരമായി കണ്ടാല്‍ മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. 

അറിയാം കിഡ്നി ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍...

വയറിലെ മുഴ, മൂത്രത്തില്‍ രക്തം കാണപ്പെടുക, മൂത്രം പിങ്ക്, ചുവപ്പ് എന്നീ നിറത്തില്‍ കാണപ്പെടുക, വൃക്കയില്‍ മുഴ, വൃഷണസഞ്ചിയിലെ വീക്കം, നടുവേദന പ്രത്യേകിച്ച് നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം, ഇടവിട്ടുള്ള പനി എന്നിവയൊക്കെ വൃക്കയിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.  കിഡ്നി ക്യാന്‍സര്‍ മൂലം ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാനും വിളര്‍ച്ച ഉണ്ടാകാനും അസ്ഥി വേദന ഉണ്ടാകാനും സാധ്യതയുണ്ട്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യത്തിനായി ചെയ്യേണ്ട എട്ട് കാര്യങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios