ഭക്ഷണത്തിൽ ഉപ്പ് കൂടുന്നുണ്ടോ? വയറ്റിലെ ക്യാൻസറിനുള്ള സാധ്യതയും കൂടും

ഗ്യാസ്ട്രിക് ക്യാൻസർ ജേണലിലാണ് യുകെയില്‍ നിന്നുള്ള ഈ പഠനം പ്രസിദ്ധീകരിച്ചത്. യുകെയിലെ 471,144 പേരിലാണ് പഠനം നടത്തിയത്. 

salt can cause stomach cancer study

ഭക്ഷണത്തിന് രുചികൂട്ടാനാണ് നാം പലപ്പോഴും ഉപ്പ് ഉപയോഗിക്കുന്നത്. കറികളിൽ ഉപ്പ് ചേർക്കുന്നതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രുചിയെ ബാധിക്കും. എന്നാൽ ഉപ്പ് കൂടുന്നത് രുചിയെ മാത്രമല്ല, നമ്മുടെ ആരോഗ്യത്തെയും ബാധിക്കാം. സോഡിയം അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് മാത്രമല്ല, ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ഗ്യാസ്ട്രിക് ക്യാൻസർ ജേണലിലാണ് യുകെയില്‍ നിന്നുള്ള ഈ പഠനം പ്രസിദ്ധീകരിച്ചത്.

യുകെയിലെ 471,144 പേരിലാണ് പഠനം നടത്തിയത്.  ആമാശയത്തിലെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി അപകട ഘടകങ്ങളിൽ ഒരു ഘടകം ഉപ്പിന്‍റെ ഉപഭോഗമാണെന്നും പഠനം പറയുന്നു. അതിനാല്‍ ഉപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോഡിയം ഉപഭോഗം കുറയ്ക്കുന്നതിലൂടെ, പ്രത്യേകിച്ച് ഉപ്പിട്ട ഭക്ഷണങ്ങളും സംസ്കരിച്ച മാംസങ്ങളും ഒഴിവാക്കുന്നതിലൂടെ വയറ്റിലെ ക്യാൻസർ അഥവാ ആമാശയ ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.

ഉപ്പിന്‍റെ അമിത ഉപയോഗം ഹൃദയാഘാതം, സ്ട്രോക്ക്,  ഉയർന്ന രക്തസമ്മർദ്ദം, വൃക്ക പ്രശ്നങ്ങൾ, ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകും. ഉയർന്ന സോഡിയം ശരീരത്തില്‍ എത്തുന്നതു മൂലം കാലക്രമേണ എല്ലുകളെ ദുർബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. 

സംസ്കരിച്ചതും പാക്കേജു ചെയ്തതുമായ പല ഭക്ഷണങ്ങളിലും  ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. അധിക ഉപ്പ് ചേർക്കുന്നതിനുപകരം സുഗന്ധവ്യഞ്ജനങ്ങൾ, നാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുന്നതും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios