World Diabetes Day 2024: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം. 

World Diabetes Day 2024 Prevention tips to control blood sugar level

നവംബര്‍ 14നാണ് ലോക പ്രമേഹ ദിനം. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ജീവിതശൈലിരോഗമാണ് പ്രമേഹം.  രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

പ്രമേഹം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക 

ഗ്ലൂക്കോസിന്‍റെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ നാരുകൾ സഹായിക്കുന്നു. അതിനാല്‍ ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

2. കാർബോഹൈഡ്രേറ്റ്, പഞ്ചസാര കുറയ്ക്കുക

ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ്, പഞ്ചസാര എന്നിവയുടെ അളവ് പരമാവധി കുറയ്ക്കുക. 

3. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍

പ്രമേഹരോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാനും ശ്രദ്ധിക്കണം. 

4. ഭക്ഷണം മിതമായ അളവില്‍ മാത്രം കഴിക്കുക

പ്രമേഹ രോഗികൾ അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. 

5. വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

6. ഷുഗർ നില പരിശോധിക്കുക 

കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. മൂന്ന് മാസത്തിലൊരിക്കൽ ഡോക്ടറെ കാണുകയും വേണം.

7. അമിത വണ്ണം കുറയ്ക്കുക  

അമിത വണ്ണമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാകാം. അതിനാല്‍ ശരീരഭാരം ഉയരാതെ നോക്കുക എന്നതും പ്രധാനമാണ്.

8. വ്യായാമം പ്രധാനമാണ്

പതിവായി ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നതും വ്യായാമം ചെയ്യുന്നതും പ്രമേഹത്തെ തടയാൻ സഹായിക്കും. അതിനാല്‍ ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. 

9. സ്ട്രെസ് കുറയ്ക്കുക 

മാനസിക സമ്മർദ്ദം മൂലവും ബ്ലഡ് ഷുഗറില്‍ വ്യത്യാസം ഉണ്ടാകാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക. 

10. പുകവലി ഒഴിവാക്കുക, നന്നായി ഉറങ്ങുക

പുകവലി ഒഴിവാക്കുക, നന്നായി ഉറങ്ങുക. ഇവയൊക്കെ പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

Also read: കാത്സ്യത്തിന്‍റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കേണ്ട

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios