അറിഞ്ഞിരിക്കൂ, കുട്ടികളിലെ മൊബൈൽ ഫോൺ അഡിക്ഷൻ ഈ ആരോ​ഗ്യപ്രശ്നമുണ്ടാക്കും

കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മൂലം ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ആരോ​ഗ്യപ്രശ്നമാണ് 'മയോഫാസിയൽ പെയിൻ സിൻഡ്രോം' (Myofascial pain syndrome). trigger point pain എന്നും ഇതിനെ പറയുന്നു.

is your child using mobile phone and computer too much

കുട്ടികൾ കൂടുതൽ സമയം സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നീ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കേണ്ടതുണ്ട്. സ്‌ക്രീൻ സമയം കൂടുന്നത് കുട്ടികളിൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കും. പ്രധാനമായി കുട്ടികളുടെ കണ്ണിനെയും ബുദ്ധിവികാസത്തെയുമാണ് പ്രതികൂലമായി ബാധിക്കുക.

ഡിജിറ്റൽ ഉപകരണങ്ങൾ പഠനത്തിനും വിനോദത്തിനും സ​ഹായിക്കുമെങ്കിലും അമിത സ്‌ക്രീൻ സമയം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഉറക്കക്കുറവിന് ഇടയാക്കുന്നതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ അമിതമായി ഉപയോ​ഗിക്കുമ്പോൾ സാമൂഹിക ഇടപെടലുകളിൽനിന്ന് അവർ പിൻവലിയുന്നതായി വിദ​ഗ്ധർ വ്യക്തമാക്കുന്നു.

കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മൂലം ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ആരോ​ഗ്യപ്രശ്നമാണ്  'മയോഫാസിയൽ പെയിൻ സിൻഡ്രോം' (Myofascial pain syndrome). trigger point pain എന്നും ഇതിനെ പറയുന്നു. ഇത് പേശികളിൽ ചുറ്റുമുള്ള ബന്ധിത ടിഷ്യുവിലും വേദന ഉണ്ടാക്കുന്നു. മയോഫാസിയൽ വേദന സിൻഡ്രോം എന്നത് ശരീരത്തിൻ്റെ മൃദുവായ ടിഷ്യൂകളിൽ വേദനയും വീക്കവും ഉണ്ടാകുന്നു...' - പൂനെയിലെ പിംപ്രിയിലെ ഡിപിയു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് പീഡിയാട്രിക് ന്യൂറോളജിസ്റ്റായ ഡോ. ഷിജി ചാലിപട്ട് പറഞ്ഞു.

സമീപകാലത്ത്, സ്‌കൂളുകളിൽ സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം കുട്ടികളിൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മൊബെെൽ ഫോൺ, ടാബ് എന്നിവ ഉപയോ​ഗിക്കുമ്പോൾ ദീർഘനേരം കുനിഞ്ഞിരിക്കുന്നത് കഴുത്ത്, തോളുകൾ എന്നിവയ്ക്ക് വേദന ഉണ്ടാക്കാം.

മയോഫാസിയൽ പെയിൻ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ

പേശി വേദന
ഉറങ്ങാൻ ബുദ്ധിമുട്ട് 
മൂഡ് സ്വിംഗ്സ് 
ക്ഷീണം 
തലവേദന

ന്യുമോണിയ ഹൃദയാഘാത സാധ്യത കൂട്ടുമോ? വിദ​ഗ്ധർ പറയുന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios