പുകവലിക്കാത്തവരിൽ ശ്വാസകോശ കാൻസർ ഉണ്ടാകുന്നതിന് പിന്നിലെ 5 കാരണങ്ങൾ

പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ കാൻസർ ഉണ്ടാകുന്നതായാണ് പഠനങ്ങൾ പറയുന്നത്. ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം പുകവലിയാണെന്നാണ് നാം കരുതുന്നത്. എന്നാൽ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്. 

five reasons behind lung cancer in non smokers-rse-

ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ കാൻസർ ഉണ്ടാകുന്നതായാണ് പഠനങ്ങൾ പറയുന്നത്. ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം പുകവലിയാണെന്നാണ് നാം കരുതുന്നത്. എന്നാൽ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്.

പുകവലിച്ചിട്ടില്ലെങ്കിലും ചില ആളുകൾക്ക് ശ്വാസകോശ അർബുദം വരാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

കാറുകൾ, പവർ പ്ലാന്റുകൾ, മറ്റ് വ്യാവസായിക സ്ഥാപനങ്ങളിൽ എന്നിവിടങ്ങളിൽ നിന്നും വർദ്ധിച്ചുവരുന്ന വായു മലിനീകരണമാണ് ശ്വാസകോശ അർബുദ നിരക്ക് വർദ്ധിക്കുന്നതിനുള്ള പ്രധാന ഘടകം. വൃത്തിഹീനമായ വായു ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോ​ഗ്യ വിദഗ്ധർ പറയുന്നു. PM 2.5 കണങ്ങളുടെ ഉയർന്ന സാന്ദ്രതയുള്ള പ്രദേശങ്ങളിൽ ആളുകളുടെ ആരോഗ്യം പ്രത്യേകിച്ച് അപകടത്തിലാണെന്ന് പഠനങ്ങൾ പറയുന്നു.

രണ്ട്...

ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് റഡോൺ വാതക എക്സ്പോഷർ ആണെന്ന് വിദ​ഗ്ധർ പറയുന്നു. റാഡൺ വാതകം മിക്കവാറും സാർവത്രികമായി കാണപ്പെടുന്നുണ്ടെങ്കിലും ഉയർന്ന അളവിൽ റഡോൺ ശ്വസിക്കുന്നവർക്ക് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കൂടുതലാണ്.

' ഉയർന്ന അളവിലുള്ള റഡോണുമായി ദീർഘനേരം സമ്പർക്കം പുലർ‌ത്തുന്നത് പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള ഒരു പ്രധാന കാരണമാണ്...'- ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ഓങ്കോളജി സെന്റർ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. വിനീത് കൗൾ പറയുന്നു.

മൂന്ന്...

സെക്കൻഡ് ഹാൻഡ് പുകവലിയാണ് മറ്റൊരു അപകട ഘടകം എന്ന് പറയുന്നത്. പുകവലിക്കുന്നവർക്കൊപ്പം സഹവസിക്കുന്നവർക്ക് ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ദ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സെക്കൻഡ് ഹാൻഡ് സ്മോക്ക് കാൻസർ വരാനിടയുള്ള പത്താമത്ത വലിയ അപകട ഘടകമായി കണ്ടെത്തിയത്.  പുകവലിക്കാത്തവരിൽ സെക്കൻഡ് ഹാൻഡ് പുകവലി  ഹൃദയാഘാതം,  ശ്വാസകോശ അർബുദം, മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.

നാല്...

ആസ്ബറ്റോസ്, ആർസെനിക്, സിലിക്ക, ഡീസൽ എക്‌സ്‌ഹോസ്റ്റ്, കീടനാശിനികൾ, പൊടി, പുക എന്നിവ കാൻസറിന് കാരണമാകുന്നു. ശ്വാസകോശ അർബുദം തടയുന്നതിനായി മരപ്പണിക്കാർ, റിഫൈനറി ജീവനക്കാർ എന്നിവർ ഇത്തരം അപകടകരമായ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് പരമാവധി കുറയ്ക്കാൻ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു. 

അഞ്ച്...

പാരമ്പര്യമാണ് മറ്റൊരു കാരണം. കുടുംബത്തിൽ പാരമ്പര്യമായി ഈ രോ​​ഗം ഉണ്ടെങ്കിൽ പുകവലിക്കാത്ത ഒരാൾക്ക്   ശ്വാസകോശ അർബുദം ഉണ്ടാകാമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുകവലിക്കാത്തവരിൽ, പാരമ്പര്യ ഘടകങ്ങളാൽ ശ്വാസകോശ അർബുദ വളർച്ചയെ സ്വാധീനിച്ചേക്കാം. 

Read more ലോക അൽഷിമേഴ്‌സ് ദിനം ; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

 

Latest Videos
Follow Us:
Download App:
  • android
  • ios