ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും, പ്രതിരോധശേഷി കൂട്ടും ; അറിയാം ഡ്രാഗൺ ഫ്രൂട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

ആൻ്റിഓക്‌സിഡൻ്റുകൾ, ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ്, ബീറ്റാസയാനിൻ എന്നിവ അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് പ്രമേഹം, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു. 

amazing health benefits of dragon fruit

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റുന്നതിന് ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുന്നു. ഡ്രാഗൺ ഫ്രൂട്ടിൽ കൊളസ്‌ട്രോൾ, പൂരിത, ട്രാൻസ് ഫാറ്റ് എന്നിവയുടെ അളവ് വളരെ കുറവാണ്. അത് കൊണ്ട് ഈ പഴം പതിവായി കഴിക്കുന്നത് ഉന്മേഷം നൽകുന്നതിന് മാത്രമല്ല ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും. 

പ്രീബയോട്ടിക്സ് ഉള്ളത് കൊണ്ട് തന്നെ കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ബാലൻസ് മെച്ചപ്പെടുത്തും. നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഏറെ നല്ലതാണ്. ആൻ്റിഓക്‌സിഡൻ്റുകൾ, ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ്, ബീറ്റാസയാനിൻ എന്നിവ അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് പ്രമേഹം, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു. 

മുടിയ്ക്കും ചർമ്മത്തിനും ഗുണം ചെയ്യുന്ന പോഷകങ്ങൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം നിലനിർത്തുന്ന ഫാറ്റി ആസിഡുകൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന്, ഇതിലടങ്ങിയിരിക്കുന്ന കാൽസ്യവും ഫോസ്ഫറസും പല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവുള്ളവർ ദൈനംദിന ഭക്ഷണത്തിൽ ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുക. ശരീരത്തിന്റെ വിവിധ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും ഓക്‌സിജൻ എത്തിക്കുന്നതിൽ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

വിറ്റാമിൻ സി ഒരു ശക്തമായ ആൻ്റിഓക്‌സിഡൻ്റാണ്. ഇത് രോഗങ്ങളെ തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ദിവസവും 200 ഗ്രാം ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം വർദ്ധിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളും കൊറോണറി ഹൃദ്രോഗവും കുറയ്ക്കുന്നതായി ലീഡ്‌സ് സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 
ഉയർന്ന ആൻ്റിഓക്‌സിഡൻ്റും വിറ്റാമിനുകളും അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട്  പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും മുഖക്കുരു, സൂര്യാഘാതം, ചുളിവുകൾ എന്നിവ തടയാനും സഹായിക്കും. 

ശരീരഭാരം കുറയ്ക്കണോ? എങ്കിൽ ഡയറ്റിൽ ഈ പച്ചക്കറി ഉൾപ്പെടുത്തൂ
 

Latest Videos
Follow Us:
Download App:
  • android
  • ios