Health Tips: വായ്പ്പുണ്ണ് മാറാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട പത്ത് ടിപ്സ്

വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞാലും വായ്പ്പുണ്ണ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതുപോലെ അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്ന് കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാം. 

home remedies to cure mouth ulcers naturally

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍. എന്നാല്‍ വായ തുറക്കാന്‍ പോലും കഴിയാത്ത അത്ര അസഹനീയമായ വേദനയാണ് ഇതുമൂലമുണ്ടാകുന്നത്. വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞാലും വായ്പ്പുണ്ണ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതുപോലെ അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്ന് കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാം. ഇത്തരം വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. തേങ്ങാ പാല്‍ 

തേങ്ങാ പാല്‍ വായില്‍‌ കൊള്ളുന്നത് വായ്പ്പുണ്ണ് മാറാന്‍ സഹായിച്ചേക്കാം. തേങ്ങാ പാലിലെ ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.

2. മഞ്ഞള്‍

ആന്‍റിസെപ്റ്റിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുന്നതും ഇവ മാറാന്‍ സഹായിക്കും. 

3. തേന്‍ 

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തേന്‍. തേനിന്റെ ആന്റിബാക്ടീരിയൽ ഗുണം വായ്പ്പുണ്ണിനെ അകറ്റാന്‍ സഹായിക്കും. ഇതിനായി വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടാം. 

4. മഞ്ഞള്‍- തേന്‍ 

ഒരു ടീസ്പൂണ്‍ തേനില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

5. ഐസ് വെയ്ക്കുക 

വായപ്പുണ്ണ് വന്ന ഭാഗത്ത് ഐസ് വെയ്ക്കുന്നത് വായപ്പുണ്ണിന്‍റെ വേദന ശമിക്കാന്‍ സഹായിക്കും. 

6. ഉപ്പ് വെള്ളം

ഉപ്പ് വെള്ളം വായില്‍‌ കൊള്ളുന്നതും വായ്പ്പുണ്ണ് മാറാന്‍ സഹായിച്ചേക്കാം. 

 7. തുളസിയില

തുളസിയുടെ ആന്റി ബാക്റ്റീരിയൽ സ്വഭാവം വായ്പ്പുണ്ണ് ബാധിച്ച ഭാഗത്തെ അണുവിമുക്തമാക്കാൻ സഹായിക്കും. ഇതിനായി തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം ഉപയോഗിച്ച്  വായ് കഴുകാം. 

8. ഉലുവയില 

ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിൽ കഴുകി വെച്ച ഉലുവയിലകളിട്ട് പത്ത് മിനിറ്റ് വേവിക്കുക. ശേഷം ഇത് കൊണ്ട് വായ കഴുകുന്നത് വായ്പ്പുണ്ണ് മാറാൻ ഏറെ സഹായിക്കും. 

9. വെളുത്തുള്ളി

വെളുത്തുള്ളി ചതച്ചത് അൾസറുള്ള ഭാഗത്ത് പുരട്ടുന്നതും അത് മാറാന്‍ സഹായിക്കും. വെളുത്തുള്ളിയിലെ ആലിസിൻ എന്ന ഘടകം വായ്പ്പുണ്ണ് മൂലമുണ്ടാകുന്ന വേദന വേഗത്തിൽ ശമിപ്പിക്കും.

10. കറ്റാര്‍വാഴ ജെല്‍ 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള കറ്റാര്‍വാഴ ജെല്‍ അൾസറുള്ള ഭാഗത്ത് പുരട്ടുന്നതും അത് മാറാന്‍ സഹായിക്കും.  

Also read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏഴ് പച്ചക്കറികള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios