ഐപിഎല്‍ ലേലത്തിനെത്തുന്ന വിദേശ താരങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ മുന്‍ അണ്ടർ 19 ക്യാപ്റ്റനും

2012 ൽ അണ്ടർ 19 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ നയിച്ച ഉൻമുക്ത് ചന്ദ് ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്നു.

Unmukt Chand Part Of IPL 2025 Auction As An Overseas Player

മുംബൈ: ഐപിഎല്‍ ലേലത്തിനെത്തുന്ന വിദേശ താരങ്ങളുടെ അന്തിമ പട്ടികയില്‍ ഇന്ത്യയുടെ മുന്‍ അണ്ടര്‍ ക്യാപ്റ്റൻ ഉന്‍മുക്ത് ചന്ദും. അമേരിക്കന്‍ താരമായാണ് 32കാരനായ ഉന്‍മുക്ത് ചന്ദ് ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അണ്‍ ക്യാപ്ഡ് വിക്കറ്റ് കീപ്പറായാണ് ഉന്‍മുക്ത് ചന്ദ് ലേല ടേബിളിലെത്തുക.

2016വരെ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഉന്‍മുക്ത് ചന്ദ് 2015ല്‍ കിരീടം നേടിയ മുംബൈ ടീം അംഗവുമായിരുന്നു. ഐപിഎല്ലില്‍ ആകെ 21 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഉന്‍മുക്ത് ചന്ദ് 2011-2013 കാലയളവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും 2013-2015 കാലയളവില്‍ രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചിട്ടുണ്ട്. 21 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 15 റണ്‍സ് ശരാശരിയില്‍ 100 സ്ട്രൈക്ക് റേറ്റില്‍ 300 റണ്‍സാണ് ചന്ദിന്‍റെ സമ്പാദ്യം.

ടി20 ടീമിലെ ഓപ്പണർ സ്ഥാനം ഉറപ്പിച്ച് സഞ്ജു സാംസൺ; മാൻ ഓഫ് ദ് മാച്ചും മാന്‍ ഓഫ് ദ് സീരിസുമായത് തിലക് വർമ

2012 ൽ അണ്ടർ 19 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ നയിച്ച ഉൻമുക്ത് ചന്ദ് ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്നു. ഇന്ത്യ എ ടീമിന്‍റെ നായകനുമായി. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 111 റൺസ് അണ്ടർ 19 ക്രിക്കറ്റിലെ മികച്ച ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. എന്നാൽ വിരാട് കോലിയുടെ പിന്‍ഗാമിയായി ഇന്ത്യൻ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചന്ദിന് ഒരിക്കല്‍ പോലും ദേശീയ ടീമിൽ അവസരം ലഭിച്ചില്ല.

ഇന്ത്യൻ ക്രിക്കറ്റില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെട്ടതോടെ 28ാം വയസില്‍ ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ഉന്‍മുക്ത് ചന്ദ് ടി20 ലോകകപ്പില്‍ അമേരിക്കന്‍ ടീമില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അമേരിക്കിയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെത്തി ഞെട്ടിച്ച അമേരിക്കൻ ടീമില്‍ ഉന്‍മുക്ത് ചന്ദിന് ഇടം കിട്ടിയില്ല.ഈ മാസം 24നും 25നും സൗദി അറേബ്യയിലെ ജിദ്ദയിലാണ് ഐപിഎല്‍ ലേലം നടക്കുക. ആകെ 574 താരങ്ങളാണ് ലേലത്തിനെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios