വെറും വയറ്റിൽ ചെറുചൂട് വെള്ളം കുടിക്കൂ, ഗുണങ്ങളേറെ

വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ ചൂടുവെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കും. ദഹനനാളത്തെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യുകയും ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു.

drink warm water on an empty stomach

ശരീരം ആരോ​ഗ്യത്തോടെ പ്രവർത്തിക്കാൻ വെള്ളം അത്യാവശ്യമാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീര പ്രവർത്തനങ്ങൾ സുഗമമാക്കുക മാത്രമല്ല ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ചൂടുവെള്ളം പല വിധത്തിൽ ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത്  ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.  വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ ചൂടുവെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കും. ദഹനനാളത്തെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യുകയും ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു.

ചൂടുവെള്ളത്തിൻ്റെ ഉപഭോഗം ഉപാപചയ നിരക്ക് വർദ്ധിപ്പിക്കും. ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ സഹായിക്കുന്നു. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനെ ഉത്തേജിപ്പിക്കുകയും മൊത്തത്തിലുള്ള ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു. 

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് ശരീരത്തിലെ അമിതല കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കും. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പോ എണ്ണകളോ നീക്കം ചെയ്യാൻ ഇളം ചൂടുള്ള വെള്ളം സഹായിക്കുന്നു. ചെറു ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയുവാനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. എല്ലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് എല്ലിന്റെ ബലം വർദ്ധിപ്പിക്കുന്നു. 

ചർമ്മത്തെ സംരക്ഷിക്കുന്നതിൽ ചൂടുവെള്ളത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. വരണ്ട ചർമ്മം ഇല്ലാതാക്കാൻ ചൂടുവെള്ളം ഏറെ നല്ലതാണ്. അത് കൊണ്ട് തന്നെ ഇടവിട്ട് ചൂടുവെള്ളം കുടിക്കാൻ ശ്രമിക്കുക. 

ആർത്തവവിരാമത്തിന് ശേഷം ഹൃദയാഘാതം ഉണ്ടാകുന്നത് തടയാൻ ചെയ്യേണ്ടത് എന്തൊക്കെ?


 

Latest Videos
Follow Us:
Download App:
  • android
  • ios