ഹൃദയം ആരോഗ്യകരമായി നിലനിർത്താൻ ചെയ്യേണ്ടത്...

കൊവിഡിന് ശേഷം നിരവധി ചെറുപ്പക്കാർ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിന്റെയും കൊവിഡ് കഴിഞ്ഞുള്ള സിൻഡ്രോമിന്റെയും മാറ്റങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിച്ചിട്ടുള്ളതായി ഡോ.ആനന്ദ് കുമാർ പറഞ്ഞു. 

Doctors suggest simple ways to keep your heart healthy amid pandemic

ഹൃദയാഘാതം ഇന്ന് ചെറുപ്പക്കാരിലും കണ്ട് വരുന്ന പ്രശ്നമാണ്. 35 വയസിന് താഴേയുള്ള 35 ശതമാനം ആളുകളിൽ ആദ്യ ഹൃദയാഘാതം ഉണ്ടാകുന്നതായി അടുത്തിടെ നടത്തിയ ഒരു സർവേയിൽ പറയുന്നു. സാധാരണയായി ഉദാസീനമായ ജീവിതശൈലിയും അമിതവണ്ണവുമാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. അതേസമയം അമിതമായ വ്യായാമവും ഒരു പരിധിവരെ ഹൃദയാരോഗ്യത്തിന് അപകടകരമാകുമെന്ന് വിദഗ്ധർ പറയുന്നു.

'അമിതമായ വ്യായാമം രക്തക്കുഴലുകളിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. ഇത് കഠിനമായ അവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്നു. മതിയായ പോഷകാഹാരം എടുത്ത് നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുക...'- ധരംശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ.ആനന്ദ് കുമാർ പാണ്ഡെ പറയുന്നു.

പാരമ്പര്യം ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് വലിയ പങ്ക് വഹിക്കുന്നു. വരാനിരിക്കുന്ന അപകടസാധ്യതകൾ ഒഴിവാക്കാൻ എല്ലാ പാരമ്പര്യ രോഗങ്ങളും ശ്രദ്ധിക്കുകയും പതിവായി പരിശോധനകൾ നടത്തുകയും വേണമെന്നും അദ്ദേഹം പറയുന്നു.

കൊവിഡിന് ശേഷം നിരവധി ചെറുപ്പക്കാർ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിന്റെയും കൊവിഡ് കഴിഞ്ഞുള്ള സിൻഡ്രോമിന്റെയും മാറ്റങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിച്ചിട്ടുള്ളതായി ഡോ.ആനന്ദ് കുമാർ പറഞ്ഞു. 

ക്രമരഹിതമായ രക്തസമ്മർദ്ദം, ബ്രെയിൻ സ്ട്രോക്ക്, രക്തം കട്ടപിടിക്കുക എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതശെെലി രോ​ഗങ്ങളെ തടയാൻ പതിവായി വ്യായാമം ചെയ്യുക, പതിവ് പരിശോധനകൾക്ക് പോകുക, ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ത്തവ ദിവസങ്ങളിലെ അസ്വസ്ഥകൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios