World AIDS Day 2024 : എച്ച്ഐവിയും എയ്ഡ്സും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചറിയാം
എച്ച്ഐവിക്ക് ചികിത്സയില്ല. എന്നാൽ എച്ച്ഐവി ചികിത്സ ശരീരത്തിലെ എച്ച്ഐവിയുടെ അളവ് കുറയ്ക്കുമെന്ന് Centers for Disease Control and Prevention വ്യക്തമാക്കുന്നു. എയ്ഡ്‌സും എച്ച്ഐവിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അറിയാം.
ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനമാണെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. എച്ച്ഐവി മൂലമുണ്ടാകുന്ന പ്രതിരോധശേഷിക്കുറവിൻ്റെ രോഗമായ എച്ച്ഐവി, എയ്ഡ്സ് (അക്വയേർഡ് ഇമ്മ്യൂണോ ഡിഫിഷ്യൻസി സിൻഡ്രോം) എന്നിവയെ കുറിച്ച് അവബോധം വളർത്തുന്നതിനായി ഡിസംബർ 1 ന് ലോക എയ്ഡ്സ് ദിനം ആഘോഷിക്കുന്നത്.
ആളുകൾ പലപ്പോഴും എച്ച്ഐവി, എയ്ഡ്സ് എന്നീ പദങ്ങൾ പരസ്പരം ഉപയോഗിക്കാറുണ്ട്. എന്നാൽ അവ സമാനമല്ല. ചികിത്സിച്ചില്ലെങ്കിൽ എയ്ഡ്സിലേക്ക് നയിച്ചേക്കാവുന്ന വൈറസാണ് എച്ച്ഐവി (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്).
എച്ച്ഐവിക്ക് ചികിത്സയില്ല. എന്നാൽ എച്ച്ഐവി ചികിത്സ ശരീരത്തിലെ എച്ച്ഐവിയുടെ അളവ് കുറയ്ക്കുമെന്ന് Centers for Disease Control and Prevention വ്യക്തമാക്കുന്നു. എയ്ഡ്‌സും എച്ച്ഐവിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അറിയാം.
എച്ച്ഐവി (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) ശരീരത്തിലെ വെളുത്ത രക്താണുക്കളെ ആക്രമിക്കുകയും പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന ഒരു വൈറസാണ്. മതിയായ വെളുത്ത രക്താണുക്കളുടെ കുറവ് ക്ഷയം, അണുബാധകൾ, ചില അർബുദങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് രോഗങ്ങൾക്കും കാരണമാകുന്നു.
അണുബാധയുള്ള ഒരു വ്യക്തിയുടെ ചില ശരീരസ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് എച്ച്ഐവി പകരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുബാധയുള്ള ഒരാൾ കുത്തിവച്ച സൂചി ഉപയോഗിക്കുക, മുലപ്പാൽ, ശുക്ലം, യോനിയിലെ ദ്രാവകങ്ങൾ എന്നിവയെല്ലാം ഒരു വ്യക്തിക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ആൻ്റി റിട്രോവൈറൽ തെറാപ്പി (ART) ഉപയോഗിച്ച് എച്ച്ഐവി തടയാനും ചികിത്സിക്കാനും കഴിയും.
അണുബാധയുടെ ഘട്ടത്തിനനുസരിച്ച് എച്ച്ഐവിയുടെ ലക്ഷണങ്ങൾ മാറുന്നു. ഒരു വ്യക്തിക്ക് രോഗം ബാധിച്ച് ആദ്യത്തെ കുറച്ച് മാസങ്ങളിൽ എച്ച് ഐ വി വളരെ എളുപ്പത്തിൽ പടരുന്നു. രോഗം ബാധിച്ച് ആദ്യത്തെ ഏതാനും ആഴ്ചകളിൽ ആളുകൾക്ക് ചില ലക്ഷണങ്ങൾ അനുഭവപ്പെടില്ല.
മറ്റുള്ളവർക്ക് പനി, തലവേദന, തൊണ്ടവേദന എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടാകാം. അണുബാധ വളരുകയും രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുകയും ചെയ്യുമ്പോൾ, വീർത്ത ലിംഫ് നോഡുകൾ, ശരീരഭാരം കുറയ്ക്കൽ, പനി, വയറിളക്കം, ചുമ തുടങ്ങിയ ലക്ഷണങ്ങളിലേക്കും ഇത് വർദ്ധിക്കും.
ക്ഷയരോഗം (ടിബി), ഗുരുതരമായ ബാക്ടീരിയ അണുബാധ, ലിംഫോമ, കപ്പോസി സാർക്കോമ തുടങ്ങിയ അർബുദങ്ങൾ എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങൾ.
എച്ച്ഐവി അണുബാധയുടെ ഏറ്റവും അഡ്വാൻഡ് ഘട്ടമാണ് എയ്ഡ്സ്. ഈ ഘട്ടത്തിൽ രോഗപ്രതിരോധശേഷി വളരെ മോശമായിരിക്കും. മരണസാധ്യത വളരെ കൂടുതലാണ്. ആൻറി റിട്രോവൈറൽ തെറാപ്പി എച്ച്ഐവി എയ്ഡ്സ് ആയി രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു. സ്ഥിരമായ ക്ഷീണം, പെട്ടെന്ന് ഭാരം കുറൽ, 10 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി എന്നിവ എയ്ഡ്സിൻ്റെ സാധാരണ ലക്ഷണങ്ങളാണ്.
രോഗബാധയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുകയോ കുത്തിവെപ്പ് എടുക്കുമ്പോൾ സൂചി അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുകയോ, രക്തം സ്വീകരിക്കുക തുടങ്ങിയ അവസരങ്ങളിലെല്ലാം എയ്ഡ്‌സ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
എയ്‌ഡ്‌സിനെ ഇല്ലാതാക്കാം; രോഗസാധ്യത കുറയ്‌ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍