വർക്കലയിൽ സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതരപരിക്ക്
വർക്കലയിൽ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.
തിരുവനന്തപുരം: വർക്കലയിൽ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. വർക്കല തെറ്റിക്കുളം സ്വദേശിയായ 55 വയസുള്ള ഭാഗ്യശീലൻ ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ് കൂട്ടിയിടിച്ച് അപകടം
കണ്ണൂർ പേരാവൂർ കല്ലേരി മലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. കല്ലേരിമല ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത് വെച്ചാണ് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചത്. വയനാട് നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസും വയനാടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബസ് ഡ്രൈവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.