മഞ്ഞപ്പിത്തം പകരുന്നതെങ്ങനെ ? പ്രതിരോധമാർഗങ്ങൾ എന്തൊക്കെ?
പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, വയറിളക്കം, മൂത്രത്തിലെ നിറ വ്യത്യാസം എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. ആറ് വയസ്സിന് താഴെയുള്ള കുട്ടികളിൽ പലപ്പോഴും നേരിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകാറുള്ളൂ.
സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടിവരിയാണ്. കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ). 2016 ൽ ആഗോളതലത്തിൽ 7,100-ലധികം ആളുകൾ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഹെപ്പറ്റൈറ്റിസ് എയുടെ ഇൻകുബേഷൻ കാലാവധി സാധാരണയായി 14-28 ദിവസമാണ്.
പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, വയറിളക്കം, മൂത്രത്തിലെ നിറ വ്യത്യാസം എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. ആറ് വയസ്സിന് താഴെയുള്ള കുട്ടികളിൽ പലപ്പോഴും നേരിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകാറുള്ളൂ.
പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരോ മുമ്പ് രോഗം ബാധിച്ചിട്ടില്ലാത്തവർക്കോ ആണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്. ശുചിത്വവും സുരക്ഷിതമല്ലാത്ത വെള്ളവുമുള്ള പ്രദേശങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ സാധാരണമാണ്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പർക്കം, രോഗബാധിതനായ ഒരാളുമായി ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, വാക്സിനേഷൻ എടുക്കാതെ ഉയർന്ന അണുബാധയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതും രോഗസാധ്യത കൂട്ടുന്നു.
ഹെപ്പറ്റൈറ്റിസ് എയുടെ വ്യാപനം തടയുന്നതിൽ ശുചിത്വം, ഭക്ഷ്യസുരക്ഷ, വാക്സിനേഷൻ എന്നിവ പ്രധാനപങ്കാണ് വഹിക്കുന്നത്. വാക്സിനേഷനാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുക.
ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു ; കൂടുതലും ബാധിക്കുന്നത് ചെറുപ്പക്കാരെയെന്ന് ആരോഗ്യ വിദഗ്ധർ