ഐപിഎല്‍ 2021: 'ജയിച്ചിട്ടും എയറിലാവാന്‍ വേണം ഒരു റേഞ്ച്'; പ്ലേഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യന്‍സിന് ട്രോള്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (Sunrisers Hyderabad) പരാജയപ്പെടുത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഐപിഎല്ലിന്റെ (IPL 2021) പ്ലേഓഫ് കാണാതെ പുറത്തായി. ഇന്നലെ 42 റണ്‍സിനായിരുന്നു മുംബൈയുടെ (MI) ജയം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് (SRH) എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടാനാണ് സാധിച്ചത്.
171 റണ്‍സ് വ്യത്യാസത്തില്‍ ജയിച്ചിരുന്നെങ്കില്‍ മാത്രമേ മുംബൈക്ക് ആദ്യ നാലില്‍ ഇടം നേടാന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ കൂറ്റന്‍ ജയം നേടാന്‍ രോഹിത്ത് ശര്‍മയ്ക്കും സംഘത്തിനും സാധിച്ചില്ല.
പ്ലേഓഫ് സാധ്യതകള്‍ തേടി വെടിക്കെട്ട് തുടക്കാണ് ഇഷാന്‍ കിഷന്‍ മുംബൈക്ക് നല്‍കിയത്. കേവലം 32 പന്തുകള്‍ മാത്രം നേരിട്ട താരം 84 റണ്‍സാണ് അടിച്ചെടുത്തത്.
നാല് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്‌സ്. ഓപ്പണറായി ഇറങ്ങിയ ഇടങ്കയ്യന്‍ ഉമ്രാന്‍ മാലിക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
2016ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌നെതിരെ ആയിരുന്നു പൊള്ളാള്‍ഡ് 17 പന്തില്‍ ഫിഫ്റ്റി അടിച്ചത്. 2018ല്‍ കൊല്‍ക്കത്തക്കെതിരെ തന്നെയായിരുന്നു ഇഷാന്‍ കിഷനും 17 പന്തില്‍ ഫിഫ്റ്റി അടിച്ചത്.
2019ല്‍ കൊല്‍ക്കത്തക്കെതിരെ ഹാര്‍ദ്ദിക് പാണ്ഡ്യയും ഈ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പൊള്ളാര്‍ഡും 17 പന്തില്‍ ഫിഫ്റ്റി അടിച്ചിട്ടുണ്ട്.
ഇതിന് പുറമെ പവര്‍പ്ലേയിലെ ആദ്യ ഐപിഎല്‍ ചരിത്രത്തില്‍ നാലോവറിനുള്ളില്‍ അര്‍ധസെഞ്ചുറി തികക്കുന്ന മൂന്നാമത്തെ മാത്രം ബാറ്ററെന്ന റെക്കോര്‍ഡും ഇഷാന്‍ കിഷന്‍ ഇന്ന് അടിച്ചെടുത്തു.
2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 2.5 ഓവറിലും 2019ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നാലോവറിലും കെ എല്‍ രാഹുല്‍ ഫിഫ്റ്റി അടിച്ചപ്പോള്‍ ഇന്ന് ഹൈദരാബാദിനെതിരെ കിഷന്‍ ഫിഫ്റ്റി അടിച്ചതും നാലോവറിലായിരുന്നു.
ഐപിഎല്‍ ചരിത്രത്തില്‍ ഒരു മുംബൈ താരത്തിന്റെ അതിവേഗ അര്‍ധസെഞ്ചുറിയാണിത്. മുമ്പ് 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിട്ടുള്ള കീറോണ്‍ പൊള്ളാര്‍ഡിന്റെയും തന്റെ തന്നെയും റെക്കോര്‍ഡാണ് കിഷന്‍ ഇന്ന് ഹൈദരാബാദിനെതിരെ മെച്ചപ്പെടുത്തിയത്.
ഐപിഎല്‍ ചരിത്രത്തില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍മാരില്‍ മൂന്നാം സ്ഥാനത്തെത്താനും കിഷനായി. 2014ല്‍ പഞ്ചാബിനെതിരെ സുരേഷ് റെയ്‌ന(87), 2009ല്‍ ഡല്‍ഹിക്കെതിരെ ആദം ഗില്‍ക്രിസ്റ്റ്(74) എന്നിവര്‍ക്കു പിന്നില്‍ മൂന്നാം സ്ഥാനത്താണ് കിഷന്‍.
ഹൈദരാബാദിനെതിരെ പവര്‍ പ്ലേ പിന്നിടുമ്പോള്‍ 63 റണ്‍സാണ് കിഷന്‍ ഒറ്റക്ക് അടിച്ചത്. 2017ല്‍ കൊല്‍ക്കത്തക്കെതിരെ പവര്‍പ്ലേയില്‍ 62 റണ്‍സടിച്ച ഡേവിഡ് വാര്‍ണര്‍ നാലാം സ്ഥാനത്തുണ്ട്.
പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും അടങ്ങിയിരുന്നില്ല. 40 പന്തുകളില്‍ നിന്ന് 82 റണ്‍സ് അടിച്ചെടുത്തു. 13 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്.
എന്നാല്‍ ഫ്രാഞ്ചൈസിയും ആരാധകരും സ്വപ്‌നം കണ്ടത് പോലൊരു വിജയം സ്വന്തമാക്കാന്‍ മുംബൈക്കായില്ല. ഇതോടെ നിലവിലെ ചാംപ്യന്മാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു.
ഹാട്രിക്ക് കിരീടം സ്വന്തമാക്കാനുള്ള അവസരമാണ് മുംബൈ കളഞ്ഞത്. കഴിഞ്ഞ രണ്ട് തവണയും മുംബൈ തന്നെയായിരുന്നു ചാംപ്യന്മാര്‍. എന്നാല്‍ ഇത്തവണ രോഹിത്തിന്റെ സംഘം നിരാശപ്പെടുത്തി.
മുംബൈയുടെ പുറത്താകല്‍ ട്രോളര്‍മാര്‍ ആഘോഷമാക്കുകയാണ്. കഴിഞ്ഞ സീസണിലും അടക്കിവച്ചതെല്ലാം കുത്തൊഴുക്കോടെ പുറത്തേക്ക് വന്നു. ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകരെല്ലാം ഒറ്റക്കെട്ടാണ്.
അടുത്ത സീസണില്‍ ഈ താരങ്ങളൊന്നും മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഒരുമിക്കില്ലെന്ന് ഉറപ്പാണ്. മെഗാതാരലേലം നടക്കാനിരിക്കെ മുംബൈ ആരൊക്കെ നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.