ഐപിഎല്ലില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഡിവില്ലിയേഴ്സ്; കോലിക്കും രോഹിത്തിനുമൊപ്പം
ദുബായ്: ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ലുകൂടി സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്സ്. മുംബൈ ഇന്ത്യന്‍സിനെതിരെ 24 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോര്‍ സമ്മാനിച്ചിരുന്നു.
വെടിക്കെട്ട് ബാറ്റിംഗിനിടെ ഐപിഎല്ലില്‍ 4500 റണ്‍സ് തികക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്റ്സ്മാനും രണ്ടാമത്തെ വിദേശതാരവുമായി ഡിവില്ലിയേഴ്സ്.
ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന, മുംബൈ നായകന്‍ രോഹിത് ശര്‍മ, സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഡിവില്ലിയേഴ്സിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍.
2018ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്സ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലാണ് ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് ബാംഗ്ലൂരിലെത്തിയ ഡിവില്ലിയേഴ്സ് കോലിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി.
2016 ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ 687 റണ്‍സടിച്ചാതാണ് ഡിവില്ലിയേഴ്സിന്‍റെ ഒരു സീസണിലെ മികച്ച പ്രകടനം. ആ സീസണില്‍ ബാംഗ്ലൂര്‍ റണ്ണേഴ്സ് അപ്പായിരുന്നു.
2015 സീസണിലും ഡിവില്ലിയേഴ്സ് ബാംഗ്ലൂരിനായി 16 മത്സരങ്ങളില്‍ നിന്ന് 513 റണ്‍സടിച്ചിരുന്നു. ആ സീസണില്‍ പുറത്താകാതെ നേടിയ 133 റണ്‍സാണ് ഐപിഎല്ലില്‍ ഡിവില്ലിയേഴ്സിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.