ബാംഗ്ലൂരിനെതിരെ മുംബൈക്ക് ടോസ്; ബാംഗ്ലൂര്‍ ടീമില്‍ അഴിച്ചുപണി
ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ചെന്നൈയോട് തോറ്റ മുംബൈ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് ശക്തമായി തിരിച്ചുവന്നിരുന്നു.
കൊല്‍ക്കത്തക്കെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് മുംബൈ ഇറങ്ങുന്നത്. സൗരഭ് തിവാരിക്ക് പകരം ഇഷാന്‍ കിഷന്‍ മുംബൈയുടെ അന്തിമ ഇലവനിലെത്തി.
ആദ്യ മത്സരം ജയിച്ച ബാംഗ്ലൂരാകട്ടെ പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങി. പഞ്ചാബിനെതിരെ മോശം ബൗളിംഗിന് ഏറെ പഴികേട്ടതിനാല്‍ ബാംഗ്ലൂരിന്‍റെ ബൗളിംഗ് നിരയില്‍ കാര്യമായ അഴിച്ചുപണിയുണ്ട്.
ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ ബാംഗ്ലൂര്‍ ടിമിലെത്തി. ഐപിഎല്ലില്‍ ബാംഗ്ലൂരിനായി സാംപയുടെ അരങ്ങേറ്റ മത്സരമാണിത്.
ഡെയ്ല്‍ സ്റ്റെയിന് പകരം ഇസുരു ഉദാന ടീമിലെത്തിയപ്പോള്‍ ഉമേഷ് യാദവിന് പകരം ഗുര്‍കീരത് മന്‍ ബാംഗ്ലൂര്‍ ടീമിലെത്തി.
Mumbai Indians (Playing XI): Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Rahul Chahar, James Pattinson, Trent Boult, Jasprit Bumrah
Royal Challengers Bangalore (Playing XI): Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers(w), Shivam Dube, Washington Sundar, Isuru Udana, Gurkeerat Singh Mann, Navdeep Saini, Yuzvendra Chahal, Adam Zampa