ഐപിഎല്‍ കരിയറിലെ മോശം തുടക്കം; ആളില്ലാ ഗ്യാലറികള്‍ കോലിയുടെ ബാറ്റിംഗിനെ ബാധിച്ചോ ?
ദുബായ്: നായകന്‍ വിരാട് കോലി ഫോമിലേക്കുയരാത്തത് ബാംഗ്ലൂരിന് തിരിച്ചടിയാകുന്നു. ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളിക്കുന്നത് കോലിയെ ബാധിക്കുന്നുണ്ടാകുമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്സൺ അഭിപ്രായപ്പെട്ടു.

ഐപിഎൽ കരിയറിലെ ആദ്യ മൂന്ന് മത്സരത്തിൽ കോലി ഇത്രയും കുറവ് റൺസ് നേടുന്നത് ആദ്യമായാണ്.
കാണികളെ ആവേശഭരിതരാക്കുകയും കാണികളിൽ നിന്ന് പ്രചോദിതനാകുകയും ചെയ്യാറുളള കോലിക്ക് ഒഴിഞ്ഞ ഗ്യാലറികള്‍ വെല്ലുവിളിയാകുന്നുണ്ടാകാമെന്നാണ് ഇംഗ്ലണ്ട് മുന്‍ ബാറ്റസ്മാനും കമന്‍റേറ്ററുമായ കെവിന്‍ പീറ്റേഴ്സന്‍റെ നിരീക്ഷണം.
ഐപിഎല്ലിൽ ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള കോലി ,ഫോം വീണ്ടെടുക്കാനായി ഇന്നിംഗ്സ് തുടങ്ങാനെത്തണമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
എന്നാൽ ഫിഞ്ചും മലയാളി താരം ദേവ്ദത്ത് പടിക്കലും മികച്ച പ്രകടനം നടത്തുന്നതിനാൽ കോലി തത്ക്കാലം മൂന്നാം നമ്പറില്‍ തുടര്‍ന്നേക്കും.