ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? കാരണം ഇതാകാം...
മാനസികാരോഗ്യത്തിനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്.
ചിലര്‍ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം മധുരം കഴിക്കാന്‍ കൊതി തോന്നാറുണ്ട്. ശരീരത്തിലെ മഗ്നീഷ്യത്തിന്‍റെ കുറവ് മൂലമാകാം പഞ്ചസാരയുടെ അമിതമായ ആസക്തി സാധാരണയായി ഉണ്ടാകുന്നത്. ഗ്ലൂക്കോസ് മെറ്റബോളിസത്തിൽ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാലാണ് മഗ്നീഷ്യത്തിന്‍റെ അഭാവം മൂലം പഞ്ചസാരയുടെ ആസക്തി ഉണ്ടാകുന്നത്. അതിനാൽ, ഈ ആസക്തിയെ തടയാന്‍ സഹായിക്കുന്ന മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇത് പരിഹരിക്കാന്‍ സഹായിക്കും. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് പഞ്ചസാരയുടെ ആസക്തിയെ തടയും.
ശരീരത്തിന്‍റെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായി വേണ്ട ഒന്നാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. മാനസികാരോഗ്യത്തിനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം. തലവേദന, ഛര്‍ദ്ദി, വിഷാദം, ഉത്കണ്ഠ, ക്ഷീണം, എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ തുടങ്ങിയവയൊക്കെ മഗ്നീഷ്യത്തിന്‍റെ അഭാവം മൂലമാകാം.
മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഡാര്‍ക്ക് ചോക്ലേറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 176 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. കൂടാതെ ഇവയില്‍ അയേണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
രണ്ട്...
മത്തങ്ങാ വിത്തുകളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം മത്തങ്ങക്കുരുവില്‍ 592 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. .
മൂന്ന്...
നേന്ത്രപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം ധാരാളം ഇവയില്‍ അടങ്ങിയിട്ടുണ്ട്.
നാല്...
ചീര വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. ചീരയിലും മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
അഞ്ച്...
നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
ആറ്...
ഫിഗ്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഫിഗ്സില്‍ 68 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. .
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട 10 ഭക്ഷണങ്ങള്‍...