ഇനി ജോസേട്ടനില്ലാത്ത രാജസ്ഥാന്‍! ആഞ്ഞുപിടിച്ചിട്ടും തിരിച്ചെത്തിക്കാനായില്ല, ഗുജറാത്ത് മുടക്കിയത് കോടികള്‍

ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അടുത്ത സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി കളിക്കും.

rajasthan royals partway with jose buttler after gujarat tiatans picks him

ജിദ്ദ: ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറെ തിരിച്ചെത്തിക്കാനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രമങ്ങള്‍ക്ക് തടയിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. 15.75 കോടിക്കാണ് ഗുജറാത്ത് ബട്‌ലര്‍ക്ക് വേണ്ടി മുടക്കിയത്. തുടക്കം മുതല്‍ ബട്‌ലര്‍ക്ക് വേണ്ടി ഇരു ടീമുകളും ഒരുമിച്ചുണ്ടായിരുന്നു. 12 കോടി വരെ ഇരുവരും മുന്നോട്ട് പോയി. എന്നാല്‍ അതിനപ്പുറം രാജസ്ഥാന്‍ പോവാന്‍ സാധിച്ചില്ല. 41 കോടി മാത്രമാണ് രാജസ്ഥാന്റെ പേഴ്‌സില്‍ ബാക്കിയുള്ളൂ. അതുകൊണ്ടുതന്നെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതിനിടെ പഞ്ചാബും ശ്രമം നടത്തി. എന്നാല്‍ പിന്‍വാങ്ങേണ്ടി വന്നു. അവസാന നിമിഷം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഒരു ശ്രമം നടത്തിയെങ്കിലും ഗുജറാത്ത് പിടികൊടുത്തില്ല. 

അതേസമയം, ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അടുത്ത സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി കളിക്കും. 11.75 കോടിക്കാണ് സ്റ്റാര്‍ക്ക് ഡല്‍ഹിയിലെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തിരിച്ചെത്തിക്കാനുള്ള ശ്രമമെല്ലാം നടത്തിയെങ്കിലും ഫലം കണ്ടില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ് എന്നിവരും സ്റ്റാര്‍ക്കിന് വേണ്ടി ശ്രമിച്ചിരുന്നു. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ലേലത്തിലെ ആദ്യ പേര് അര്‍ഷ്ദീപ് സിംഗിന്റേതായിരുന്നു. ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ചാണ് അര്‍ഷ്ദീപിനെ പഞ്ചാബ് തിരിച്ചെത്തിച്ചു. 

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അര്‍ഷ്ദീപിന് വേണ്ടി തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി കാപിറ്റല്‍സുമാണ് ശ്രമിച്ചത്. ഡല്‍ഹി 7.5 കോടി വരെ പോയപ്പോള്‍ ചെന്നൈ പിന്മാറി. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് 10 കോടി വിളിച്ചു. ഇതോടെ ഡല്‍ഹി പിന്മാറി. പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചിത്രത്തിലേക്ക് വന്നു.

ഗുജറാത്ത് 10.75 വിളിച്ചപ്പോള്‍ ആര്‍സിബിയും പിന്മാറി. പിന്നീടുള്ള മത്സരം സണ്‍റൈസേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലായി. ഇരുവരും 15.75 കോടി വരെ പോയി. ഇതോടെ രാജസ്ഥാന്‍ കൈവിട്ടു. ലേലം അര്‍ഷ്ദീപ് ഉറപ്പിച്ചിരിക്കെ പഞ്ചാബ് ആര്‍ടിഎം ഓപ്ഷനുമായി മുന്നോട്ടുവന്നു. ഇതോടെ അര്‍ഷ്ദീപ് വീണ്ടും പഞ്ചാബില്‍. അതേസമയം, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ ഗുജറാത്തിന് വേണ്ടി കളിക്കും. 10.75 കോടിക്കാണ് ഗുജറാത്ത് താരത്തെ ടീമിലെത്തിച്ചത്. ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരെല്ലാം പിന്നാലെ ഉണ്ടായിരുന്നെങ്കിലും പിന്‍വലിയേണ്ടി വന്നു.

Latest Videos
Follow Us:
Download App:
  • android
  • ios