ബാക്കി വന്ന ചോറില്‍ നല്ല മൊരിഞ്ഞ വട തയ്യാറാക്കാം; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

crispy vada recipe you can also try it out

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

crispy vada recipe you can also try it out

 

ബാക്കി വന്ന ചോറ് ഉപയോഗിച്ച് നമുക്ക് കുട്ടികള്‍ക്ക് ഒരു സ്നാക്ക് തയ്യാറാക്കാം. നല്ല മൊരിഞ്ഞ വട എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. 

വേണ്ട ചേരുവകൾ

  • ചോറ്                                               2  കപ്പ് 
  • ഉപ്പ്                                                   1 സ്പൂൺ 
  • സവാള                                            2 എണ്ണം 
  • പച്ചമുളക്                                      1 എണ്ണം 
  • കറിവേപ്പില                                 2 തണ്ട് 
  • ഇഞ്ചി                                             2 സ്പൂൺ 
  • എണ്ണ                                              1/2 ലിറ്റർ 
  • അരിപൊടി                                 1 കപ്പ് 
  • പുതിന                                          2 സ്പൂൺ 
  • ജീരകപൊടി                              1/2 സ്പൂൺ 

 

തയ്യാറാക്കുന്ന വിധം

ചോറ് ബാക്കി വന്നാൽ കുട്ടികളുടെ സ്നാക്ക്സ് ബോക്സിലേക്ക് കൊടുത്തു വിടാൻ ഒരു സ്നാക്ക് റെഡിയാക്കാം. അതിനായി നമുക്ക് ചോറ് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഇഞ്ചിയും പുതിനയും കുറച്ച് ജീരകവും കൂടി ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. അതിനുശേഷം ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.

കുറച്ച് സവാള ചെറുതായി അരിഞ്ഞതും മല്ലി ഇലയും, ഉപ്പും, ജീരക പൊടിയും, ചേർത്ത് നന്നായി കുഴച്ചു അതിൽ അരി പൊടി കൂടി ചേർത്ത്  കുഴച്ചെടുത്തതിനു ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. അതിനുശേഷം കൈകൊണ്ടൊന്ന് പരത്തി വടക്കുണ്ടാകുന്നതു പോലെ ഒരു ഹോൾ ഇട്ടു കൊടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്.  കുട്ടികൾക്ക് സ്നാക്സ് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ സ്നാക്കാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios