വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം നല്ല മൊരിഞ്ഞ ഉള്ളിവട; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് രജിനി എം തയ്യാറാക്കിയ പാചകക്കുറിപ്പ്. 
 

home made Ulli Vada recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

home made Ulli Vada recipe

 

ചായക്കടയിൽ കിട്ടുന്ന അതേ ടേസ്റ്റിൽ ഉള്ളിവട വീട്ടിൽ തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

സവാള - 5 എണ്ണം
പച്ചമുളക് -  3 എണ്ണം
ഇഞ്ചി -  ഒരിഞ്ച് കഷ്ണം
കറിവേപ്പില- 3 തണ്ട്
ഉപ്പ് - ഒരു ടീസ്പൂൺ
കാശ്മീരി മുളക് പൊടി - 1 ടീസ്പൂൺ
കടലപൊടി - 5 ടേബിൾ സ്പൂൺ
മൈദ/ ഗോതമ്പ് പൊടി - 5 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സവാള നീളത്തിൽ അരിഞ്ഞതും ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞതും ഉപ്പും മുളകുപൊടിയും കൂടി ചേർത്ത് ഒരു മിനിറ്റ് തിരുമ്മിയ ശേഷം 15 മിനിറ്റ് അടച്ചു വെക്കുക. ശേഷം അതിലേയ്ക്ക് കടല പൊടിയും മൈദയും ചേർത്ത് കുഴച്ച് വടയുടെ രൂപത്തില്‍ പരത്തി ചൂടായ എണ്ണയിൽ (മിതമായ ചൂടിൽ) വറുത്തു കോരുക. ഇതോടെ നല്ല മൊരിഞ്ഞ ഉള്ളിവട റെഡി. 

youtubevideo

Also read: കുട്ടികള്‍ക്കായി ടേസ്റ്റി ഏലാഞ്ചി തയ്യാറാക്കാം; റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios