ഒലീവ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമാണ് ഇവ. വിറ്റാമിൻ എ, ഡി, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ഒലീവില്‍ അടങ്ങിയിരിക്കുന്നു.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഒലീവ്. വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമാണ് ഇവ. വിറ്റാമിൻ എ, ഡി, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ഒലീവില്‍ അടങ്ങിയിരിക്കുന്നു. ഒലീവ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
1. ഹൃദയാരോഗ്യം
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോളുകളും ഒലീവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഒലീവും ഒലീവ് ഓയിലുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന കൊളസ്ട്രോള്‍ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതുപോലെ ഒലീവിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും സഹായിക്കും.
2. ചര്‍മ്മം
ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ഒലീവ്. വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നതിനാൽ, ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
3. കുടലിന്‍റെ ആരോഗ്യം
ഒലീവിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനം സുഗമമാക്കുകയും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. കൂടാതെ ഒലീവിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ നിങ്ങളുടെ ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.
4. എല്ലുകളുടെ ആരോഗ്യം
കാത്സ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ ഒലീവ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
5. അമിത വണ്ണം കുറയ്ക്കും
ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയ ഒലീവ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ക്രോണിക് ഒബ്‌സ്‌ട്രക്ടീവ് പള്‍മനറി ഡിസീസ് നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍