കടയില്‍ കിട്ടുന്ന പാൽ ബൺ വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കടകളില്‍ കിട്ടുന്ന പാൽ ബൺ വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പാൽ - 2 ഗ്ലാസ്
ബൺ - 2 എണ്ണം
ബട്ടർ - 4 സ്പൂൺ
പഞ്ചസാര - 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ബണ്ണിന്‍റെ നടുവിലായി ഒന്ന് മുറിച്ചു കൊടുക്കുക. ശേഷം അതിനുള്ളിൽ ആയി നിറയെ ബട്ടർ തേച്ച് പിടിപ്പിക്കണം. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ബട്ടർ തേക്കുക. ഇനി അതിലേക്ക് ബണ്‍ വെച്ച് കൊടുത്തതിന് ശേഷം രണ്ട് സൈഡും ഒന്ന് മൊരിച്ചെടുക്കുക. മൊരിഞ്ഞു വരുമ്പോൾ അതിലേയ്ക്ക് കുറച്ച് പഞ്ചസാര കൂടി ചേർത്ത് കൊടുത്തതിന് ശേഷം ബണ്‍ വീണ്ടും രണ്ട് സൈഡും മറിച്ചും തിരിച്ചും ഇട്ട് മൊരിച്ചെടുക്കണം. ഇത് നന്നായിട്ടൊന്ന് മൊരിഞ്ഞു കഴിയുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് പാല്‍ കൂടി ഒഴിച്ച് കൊടുക്കുക. ചെറിയ തീയിൽ പാല്‍ മുഴുവനായിട്ടും ബണ്ണിന് ഉള്ളിലേയ്ക്ക് നിറഞ്ഞു കഴിയുമ്പോൾ തീ അണച്ച് അതിനെ ഒരു പ്ലേറ്റിലേയ്ക്ക് മാറ്റി കഴിക്കാവുന്നതാണ്.
Also read: വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം നല്ല മൊരിഞ്ഞ ഉള്ളിവട; റെസിപ്പി