ഉരുളക്കിഴങ്ങ് തൊലി കൊണ്ട് കിടിലനൊരു ഐറ്റം; വീഡിയോ കണ്ടത് ലക്ഷങ്ങള്‍...
ഉരുളക്കിഴങ്ങിന്‍റെ തൊലിയാണ് ഈ വിഭവത്തിലെ പ്രധാന ചേരുവ. ഉരുളക്കിഴങ്ങിന്‍റെ തൊലി സാധാരണഗതിയില്‍ നാമെല്ലാം കളയാരാണ് പതിവ്, അല്ലേ? എന്നാലിനി മുതല്‍ ഉരുളക്കിഴങ്ങിന്‍റെ തൊലി കളയേണ്ട.
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എണ്ണമറ്റ ഫുഡ് വീഡിയോകളാണ് വരാറ്. ഓരോ നാട്ടിലെയും വൈവിധ്യമാര്‍ന്ന രുചി ഭേദങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകള്‍ തന്നെയാണ് ഇക്കൂട്ടത്തില്‍ എപ്പോഴും ഏവരും തിരഞ്ഞുപിടിച്ച് കാണാൻ താല്‍പര്യപ്പെടുക.
പ്രത്യേകിച്ച് ഭക്ഷണപ്രേമികളാണെങ്കില്‍ അവര്‍ തീര്‍ച്ചയായും പുതിയ വിഭവങ്ങളെ കാണാനും അറിയാനും ഒപ്പം തന്നെ പരീക്ഷിക്കാനുമെല്ലാം ഇഷ്ടപ്പെടുന്നവരായിരിക്കും. അതും വളരെ എളുപ്പത്തില്‍, പരിമിതമായ സാഹചര്യങ്ങളില്‍, ലഭ്യമായ ചേരുവകള്‍ കൊണ്ട് മാത്രം തയ്യാറാക്കിയെടുക്കുന്ന വിഭവങ്ങളാണെങ്കില്‍ അത് പറയാനുമില്ല.
ഇത്തരത്തിലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയൊണാരു ഫുഡ് വീഡിയോ. ഒരു റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ് ഈയൊരു റെസിപി ആദ്യമായി പരിചയപ്പെടുത്തുന്നത്. ഒരുപക്ഷേ നിങ്ങളില്‍ ചുരുക്കം പേര്‍ ഇതെക്കുറിച്ച് കേട്ടിരിക്കും. എന്നാലിത്രമാത്രം അഭിനന്ദനം കിട്ടിക്കൊണ്ട് ഈ വിഭവം തയ്യാറാക്കുന്ന കാഴ്ച കാണാൻ ഏറെ സന്തോഷമുള്ളതാണ്.
ഉരുളക്കിഴങ്ങിന്‍റെ തൊലിയാണ് ഈ വിഭവത്തിലെ പ്രധാന ചേരുവ. ഉരുളക്കിഴങ്ങിന്‍റെ തൊലി സാധാരണഗതിയില്‍ നാമെല്ലാം കളയാരാണ് പതിവ്, അല്ലേ? എന്നാലിനി മുതല്‍ ഉരുളക്കിഴങ്ങിന്‍റെ തൊലി കളയേണ്ട. വീട്ടില്‍ മൈക്രോവേവ് ഓവനുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ഉരുളക്കിഴങ്ങിന്‍റെ തൊലി വച്ച് രുചികരമായ ചിപ്സ് തയ്യാറാക്കിയെടുക്കാമെന്നാണ് വീഡിയോയിലൂടെ കുക്കിംഗ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ സുരാജ് ഥാപ്പ പറയുന്നത്.
ഉരുളക്കിഴങ്ങിന്‍റെ തൊലി കഴുകിയെടുത്ത ശേഷം ഇതിലേക്ക് ഉപ്പും നമ്മള്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന സ്പൈസുകളുമെല്ലാം ചേര്‍ത്ത് പിരട്ടിയെടുത്ത് മൈക്രോവേവ് ഓവനില്‍ ബേക്ക് ചെയ്തെടുത്താണ് ഈ ചിപ്സ് തയ്യാറാക്കുന്നത്.
റിയാലിറ്റി ഷോയുടെ ജഡ്ജസായി എത്തിയ പ്രമുഖ ഷെഫുമാരെല്ലാം ഒരേ സ്വരത്തില്‍ സുരാജിന്‍റെ ഉരുളക്കിഴങ്ങ് തൊലി ചിപ്സിനെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്. ഇവരെല്ലാം ചിപ്സ് രുചിച്ചുനോക്കുന്നത് കാണുമ്പോഴേ അറിയാം ചിപ്സ് 'കിടിലൻ' ആണെന്ന്- കമന്‍റുകളും കാണാം.
വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...
Also Read:- വൈറ്റമിൻ ഗുളിക വെറുതെയങ്ങ് വാങ്ങി കഴിക്കരുത്; കാരണം അറിയൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-