'ജോലിക്ക് കയറിയ അന്നുതന്നെ ജോലി ഉപേക്ഷിച്ചു, ദൈവത്തോട് നന്ദി പറയുന്നു;' ചർച്ചയായി യുവാവിന്റെ പോസ്റ്റ്

'ആ ദിവസം തന്നെ താൻ ജോലി വിട്ടു, എന്നാൽ തനിക്കതിൽ കുറ്റബോധം ഉണ്ടായിരുന്നു. കാരണം കോർപറേറ്റ് എക്സ്പീരിയൻസ് വേണം എന്ന് താൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ, ജോലി കിട്ടുക ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ, ഫ്രീലാൻസായി ജോലി ചെയ്യാൻ തീരുമാനിച്ചു' എന്നും യുവാവ് പറയുന്നു. 

man quit job first day in Noida company post

ആളുകൾ തങ്ങളുടെ ജോലിസ്ഥലത്തെ പ്രശ്നങ്ങൾ മിക്കവാറും പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമാണ് റെഡ്ഡിറ്റ്. ജോലിസ്ഥലത്തെ ചൂഷണങ്ങളെ കുറിച്ച് വലിയ തരത്തിലുള്ള ചർച്ചകൾ തന്നെ റെഡ്ഡിറ്റിൽ നടക്കാറുണ്ട്. അങ്ങനെയുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നോയ്‍ഡയിലെ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിൽ ജോലിക്ക് കയറിയ അന്ന് തന്നെ ജോലി രാജിവച്ചു എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്. 

'അങ്ങനെ ഞാൻ ഒക്‌ടോബർ 7 -ന് ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിൽ ചേർന്നു. ഒരു ദിവസം മാത്രമാണ് ജോലി ചെയ്തത്. പിറ്റേദിവസം എച്ച്‍ആറിനെ വിളിച്ച് ഞാൻ ഇനി വരുന്നില്ലെന്ന് പറയുകയായിരുന്നു. ബിസിനസ് ഡെവലപ്‌മെൻ്റ് എക്‌സിക്യുട്ടീവ് പോസ്റ്റാണ് തനിക്ക് തന്നത്. എന്നാൽ ആദ്യ ദിവസം അവർ എനിക്ക് തന്നത് 500 നമ്പറുകളിലേക്കുള്ള കോൾഡ് കോളായിരുന്നു, എൻ്റെ ജോലി സമയം 14:00 - 23:00 നിന്നും 7 pm - 4am എന്നതിലേക്ക് മാറ്റാനും അവർ തീരുമാനിച്ചു.' 

'ആ ദിവസം തന്നെ താൻ ജോലി വിട്ടു, എന്നാൽ തനിക്കതിൽ കുറ്റബോധം ഉണ്ടായിരുന്നു. കാരണം കോർപറേറ്റ് എക്സ്പീരിയൻസ് വേണം എന്ന് താൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ, ജോലി കിട്ടുക ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ, ഫ്രീലാൻസായി ജോലി ചെയ്യാൻ തീരുമാനിച്ചു' എന്നും യുവാവ് പറയുന്നു. 

എന്നാൽ, പിന്നീട് തന്നെ തന്റെ ടീം ലീഡർ വിളിച്ചു. ജോലി വിട്ടത് നന്നായി എന്നാണ് പറഞ്ഞത്. അതിന് തന്നെ അഭിനന്ദിച്ചു. കാരണം 30 ദിവസം കൊണ്ട് ടാർ​ഗറ്റ് തികച്ചില്ല എന്ന് പറഞ്ഞ് അവർക്ക് ശമ്പളം കൊടുത്തില്ലായിരുന്നു. പുതിയ സ്റ്റാർട്ടപ്പിൻ്റെ അജണ്ട ഇതാണ് എന്ന് ഞാൻ മനസിലാക്കി. പുതിയ തൊഴിലാളികളെ വരുത്തുക, അവരെ പീഡിപ്പിക്കുക, ഒരു മാസത്തിനുള്ളിൽ അവർ രാജി വയ്ക്കും, അവർക്ക് ശമ്പളം നൽകേണ്ടതില്ല. 

Start-up scam. I got saved.
byu/bloohers_media inIndianWorkplace

യാത്രാച്ചെലവുകളും ഷിഫ്റ്റിം​ഗിന്റെ ചെലവുകളും ഒക്കെ പാഴായി എന്നതിൽ തനിക്ക് കുറ്റബോധമുണ്ട്. എന്നാൽ, ഫ്രീലാൻസിം​ഗിൽ ഞാനതിന്റെ ഇരട്ടി തുക ഉണ്ടാക്കി. ഞാൻ കഠിനാധ്വാനിയായി. അതിൽ ദൈവത്തോട് നന്ദി പറയുകയാണ് എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു. 

വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായി മാറിയത്. ഇത്തരം കമ്പനികളുടെ പേരും വിവരവും വെളിപ്പെടുത്തണം, ഇത്തരം അഴിമതികൾ ഒരുപാട് നടക്കുന്നുണ്ട് തുടങ്ങിയ കമന്റുകളാണ് പലരും നൽകിയത്. 

(ചിത്രം പ്രതീകാത്മകം)

സിസിടിവി ദൃശ്യങ്ങൾ‌ തെളിവായി, സ്ത്രീക്ക് 235 വർഷം തടവ്, ജോലി ചെയ്യുന്ന കടയിൽനിന്ന് മോഷ്ടിച്ചത് 6കോടിയുടെ ആഭരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios