സ്പെഷ്യൽ ഹെൽത്തി അവൽ കൊഴുക്കട്ട തയ്യാറാക്കാം; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് അവല്‍. ശരീരത്തിന് വേണ്ട ഊര്‍ജ്ജം പകരാനും വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ തന്നെ അവൽ കൊണ്ടൊരു വെറൈറ്റി സ്നാക്ക് തയ്യാറാക്കിയാലോ? അവൽ കൊഴുക്കട്ട എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
വേണ്ട ചേരുവകൾ
അവൽ - 400 ഗ്രാം
വെളിച്ചെണ്ണ - 5 ടേബിൾ സ്പൂൺ
കടുക് - 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ
കടലപ്പരിപ്പ് - 1 ടീസ്പൂൺ
പച്ചമുളക് - 4,5 എണ്ണം
കറിവേപ്പില - 1 തണ്ട്
ഉപ്പ് - ആവശ്യത്തിന്
നാളികേരം ചിരകിയത് - 1 കപ്പ്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ അവൽ കുറച്ചു നേരം കുതിർക്കാന്‍ വയ്ക്കുക. ഇനി എണ്ണ ചൂടാക്കി കടുകു ചേർത്ത് പൊട്ടിയതിനു ശേഷം പരിപ്പുകൾ ചേർത്ത് മൂപ്പിക്കുക. ശേഷം ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില ഇവ ചേർത്തിളക്കി ഒന്ന് വഴറ്റിയ ഉടൻ കുതിർത്ത അവലും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടായി വരുമ്പോൾ ചിരകിയ തേങ്ങ ചേർത്ത് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. ഇനി കൊഴുക്കട്ട ഷേപ്പിൽ ഉരുട്ടിയെടുത്ത് സ്റ്റീമറിൽ അഞ്ച് മിനിറ്റ് വച്ച് പാകം ചെയ്യുക. ഇതോടെ സ്പെഷ്യൽ അവൽ കൊഴുക്കട്ട റെഡി.
Also read: കുട്ടികള്‍ക്കായി ടേസ്റ്റി ചീസി പനീർ സാൻഡ്‌വിച്ച് തയ്യാറാക്കാം; റെസിപ്പി