വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വ്യായാമം ഇല്ലാത്തത് കൊണ്ടും ഫാസ്റ്റ് ഫുഡിന്‍റെയും മറ്റും അമിത ഉപയോഗം മൂലവും വയറില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും. ഇത്തരത്തില്‍ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. പോട്ടീന്‍ അടങ്ങിയ പ്രാതല്‍
പ്രാതലിന് പോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
2. വെള്ളം ധാരാളം കുടിക്കുക
വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
3. കലോറി അറിയുക
കഴിക്കുന്ന ഓരോ ഭക്ഷണത്തിന്‍റെയും കലോറി അറിഞ്ഞിരിക്കുക. ഇത് കലോറി കുറയ്ക്കാന്‍ സഹായിക്കും.
4. ഫൈബര്‍
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം.
5. പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക
ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാല്‍ മധുര പാനീയങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കാം.
6. ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.
7. വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നതും വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.
Also read: ശരീരത്തില്‍ പ്രോട്ടീൻ കുറവാണോ? അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍