വെറെെറ്റി തക്കാളി ഓംലെറ്റ് എളുപ്പം തയ്യാറാക്കാം
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് രഞ്ജിത സഞ്ജയ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഓംലെറ്റ് പ്രിയരാണോ നിങ്ങൾ? എങ്കിലൊരു വെറെെറ്റി ഓംലെറ്റ് തയ്യാറാക്കിയാലോ? തക്കാളി കൊണ്ട് സ്പെഷ്യൽ ഓംലെറ്റ് എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
- ടൊമാറ്റോ 1 എണ്ണം
- മുട്ട 2 എണ്ണം
- പച്ചമുളക് 2 എണ്ണം
- ഉപ്പ് 1/2 സ്പൂൺ
- സവാള 1 എണ്ണം
- കറിവേപ്പില 2 തണ്ട്
- കുരുമുളക് പൊടി 1/2 സ്പൂൺ
- എണ്ണ 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
തക്കാളി വട്ടത്തിൽ അരിഞ്ഞെടുത്ത ഉള്ളിലെ കുരു എല്ലാം മാറ്റിയെടുക്കുക. ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും കുരുമുളകുപൊടിയും ആവശ്യത്തിനു കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
ഇനിയൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം വട്ടത്തിൽ അരിഞ്ഞ് കുരു കളഞ്ഞിട്ടുള്ള തക്കാളി അതിലേക്ക് വച്ചു കൊടുത്തതിനുശേഷം ഉള്ളിലായിട്ട് മുട്ടയുടെ മിക്സ് ഒഴിച്ചു കൊടുക്കുക.
പുറത്തേക്ക് പോകാത്ത രീതിയിൽ വേണം ഒഴിച്ചുകൊടുക്കേണ്ടത്. ഒരു സൈഡ് വെന്ത് കഴിയുമ്പോൾ അടുത്ത സൈഡും മറിച്ചിട്ട് വേവിച്ചെടുക്കുക. കുട്ടികൾക്കൊക്കെ സ്നാക്സ് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ നല്ലൊരു സ്നാക്കാണിത്. വളറരെ ഹെൽത്തിയും എളുപ്പം തയ്യാറാക്കാൻ പറ്റുന്നതുമായ വിഭവമാണിത്.
മുട്ട കൊണ്ടൊരു സിംപിൾ സ്നാക്ക് ; റെസിപ്പി