തിയറ്ററില്‍ മിസ് ആയതാണോ? 'വാലാട്ടി' ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
മൂന്നര മാസത്തിനിപ്പുറമാണ് ഒടിടി റിലീസ്
വളര്‍ത്തുനായകള്‍ പ്രധാന കഥാപാത്രങ്ങളായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രമായിരുന്നു വാലാട്ടി. നവാഗതനായ ദേവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ നിര്‍മ്മാണം ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു ആയിരുന്നു. ജൂലൈ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മൊത്തത്തില്‍ പോസിറ്റീവ് റിവ്യൂ ആണ് ലഭിച്ചത്. ഇപ്പോഴിതാ മൂന്നര മാസത്തിന് ഇപ്പുറം ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.
പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. നവംബര്‍ 7 ആണ് റിലീസ് തീയതി. ഹോളിവുഡില്‍ നിന്നുള്ള പ്രധാന റിലീസുകളായ ഓപ്പണ്ഹെയ്മറും ബാര്‍ബിയും മിഷന്‍ ഇംപോസിബിളും ഒക്കെ തിയറ്ററുകളിലുള്ള സമയത്താണ് വാലാട്ടിയും എത്തിയത്. ഒപ്പം പ്രതികൂല കാലാവസ്ഥയും ഉണ്ടായിരുന്നു. എന്നിട്ടും തിയറ്ററുകളില്‍ ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തിയിരുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, ഛായാഗ്രഹണം വിഷ്ണു പണിക്കർ, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം വരുൺ സുനിൽ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, അറ്റ്മോസ് മിക്സിംഗ് ജസ്റ്റിൻ ജോസ്, സിഎഎസ്, കലാസംവിധാനം അരുൺ വെഞ്ഞാറൻമൂട്, വസ്ത്രാലങ്കാരം ജിതിൻ ജോസ്, മേക്കപ്പ് റോണക്സ് സേവ്യർ, നിശ്ചലദൃശ്യങ്ങൾ വിഷ്ണു എസ് രാജൻ, വി എഫ് എക്സ് ഗ്രീൻ ഗോൾഡ് ആനിമേഷൻ, വി എഫ് എക്സ് സൂപ്പർവൈസർ ജിഷ്ണു പി ദേവ്, സ്പോട്ട് എഡിറ്റർ നിതീഷ് കെ ടി ആർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.