അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം 

അംഗന്‍വാടിയിലെത്തിയ ടീച്ചറും ഹെല്‍പ്പറും അംഗന്‍വാടി തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. 

Anti socials break windows of Anganwadi in Idukki Thalayar on holiday

ഇടുക്കി: അവധി ദിവസം സാമൂഹിക വിരുദ്ധര്‍ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. മൂന്നാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് തലയാറില്‍ പ്രവര്‍ത്തിച്ചുവരുന്ന 88-ാം നമ്പര്‍ അംഗന്‍വാടിയുടെ ജനൽ ചില്ലുകളാണ് തകർത്തത്. അംഗന്‍വാടിയിലെത്തിയ ടീച്ചറും ഹെല്‍പ്പറും അംഗന്‍വാടി തുറന്നപ്പോഴാണ് മുറിക്കുള്ളില്‍ ചില്ലുകള്‍ ചിതറിയും ബെഞ്ചുകള്‍ വീണുകിടന്ന നിലയിലും കണ്ടത്. ദേവികുളം ബ്ലോക്ക് അംഗന്‍വാടി സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കും മറയൂര്‍ പൊലീസിലും പരാതി നല്‍കി.

READ MORE: വീടിനുള്ളിൽ കയറിയ കുരങ്ങ് അക്രമാസക്തനായി; രക്ഷപ്പെടുന്നതിനിടെ വീട്ടമ്മയ്ക്ക് പരിക്ക്

Latest Videos
Follow Us:
Download App:
  • android
  • ios