'എന്റെ ഭാവിയും നശിപ്പിക്കുന്നു', ബാലയുടെ ആരോപണങ്ങളില്‍ അഭിരാമി സുരേഷിന്റെ പ്രതികരണം

ബാലയ്‍ക്കെതിരെ ഗായിക അഭിരാമി സുരേഷ് രംഗത്ത് എത്തിയിരിക്കുകയാണ്.

 

Singer Abhirami Suresh against film actor Bala hrk

ഗായിക അമൃതാ സുരേഷിന് എതിരെ സിനിമാ നടനും മുൻ ഭര്‍ത്താവുമായ ബാല അടുത്തിടെ രംഗത്ത് എത്തിയത് വൻ വിവാദമായിരുന്നു. വിവാഹ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ പറയാത്തത് മകളെ ഓര്‍ത്താണ് എന്നായിരുന്നു നടൻ ബാല പിറന്നാളിന് വെളിപ്പെടുത്തിയത്.  കാണാൻ പാടില്ലാത്ത കാഴ്ച കണ്ടിരുന്നുവെന്നും പറഞ്ഞ ബാലയെ ചിലര്‍ വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ പിന്തുണയുമായെത്തിയ ആള്‍ക്ക് നന്ദി പറയുകയാണ് അഭിരാമി സുരേഷ്.

ബാലയുടെ ലക്ഷ്യം അമൃതയെ നാണം കെടുത്തുക എന്നതാണ് മാത്രമാണെന്നായിരുന്നു നടനെ വിമര്‍ശിച്ചുകൊണ്ട് യൂട്യൂബറായ അരിയണ്ണന്‍ വീഡിയോ പങ്കുവെച്ചത്. ഗായിക അമൃത സുരേഷിന്റെ ഇളയ സഹോദരിയായ അഭിരാമി അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി ഒരു കുറിപ്പ് പങ്കുവെയ്‍ക്കുകയായിരുന്നു. വിവേകപൂര്‍ണമായ പോയന്റ് കൊണ്ടുവെന്നായിരുന്നു അമൃതയുടെ സഹോദരി അഭിരാമി കുറിപ്പില്‍ എഴുതിയത്. നടൻ ബാല നടത്തുന്ന ആരോപണത്തില്‍ തങ്ങള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകളും സങ്കടങ്ങളും അഭിരാമി സുരേഷ് കുറിപ്പില്‍ പങ്കുവയ്‍ക്കുന്നു.

വാർത്തകളിലേക്കും മാധ്യമങ്ങളിലേക്കും നെഗറ്റീവായി വലിച്ചിഴക്കപ്പെടാതിരിക്കാൻ തങ്ങള്‍ ശ്രദ്ധിക്കുന്നത് ഒരു കുട്ടിയുള്ളതിനാലുമാണ്. മറുവശം സാമ്പത്തികമായി നമ്മുടേതിന് മുകളിലാണ്. ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിനായി പോരാടാൻ തങ്ങൾ വളരെ ദുർബലരായിരിക്കുന്നു. രാവും പകലും പാട്ടുപാടി പ്രയത്‌നിച്ച് തങ്ങളുടെ ഭാവി സുരക്ഷിതമാക്കി നല്ലൊരു ജീവിതം നയിക്കാൻ ഞങ്ങൾ ഇപ്പോഴും പാടുപെടുകയാണ്. ആരെയും കബളിപ്പിക്കാൻ ഒരിക്കലും ആരോടും തങ്ങള്‍ ശ്രമിച്ചിട്ടില്ല. സ്നേഹിക്കാനും ബഹുമാനിക്കപ്പെടാനും വേണ്ടതാണ് ചെയ്യുന്നത്. അച്ഛനും അമ്മയും പകര്‍ന്നു നൽകിയ സംഗീതം പിന്തുടരുകയാണ് ചെയ്യുന്നത് എന്നും കുറിപ്പില്‍ അഭിരാമി സുരേഷ് വ്യക്തമാക്കുന്നു.

എന്റെ ഭാവിയും നശിപ്പിക്കുന്ന ചതികളാണ് നടത്തുന്നത്. കഠിനാധ്വാനം നടത്തുന്ന സ്ത്രീയെയും കുടുംബത്തെയും സ്വന്തം ജീവിതം അഭിമാനത്തോടെ നയിക്കാൻ അനുവദിക്കാത്തത് മൃഗീയം അല്ലേ. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോ വിജയത്തിനായി ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരുത് എന്നും അഭിരാമി സുരേഷ് എഴുതുന്നു.

Read More: സലാര്‍ കൊളുത്തിയോ?, പൃഥ്വിരാജും പ്രഭാസ് ചിത്രത്തില്‍ ഞെട്ടിക്കുന്നു, പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios