Asianet News MalayalamAsianet News Malayalam

വീണ്ടും ചുള്ളനായോ?, ഷാരൂഖിന്റെ പുതിയ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

നടൻ ഷാരൂഖിന്റെ പുതിയ സ്റ്റൈലിലുള്ള ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

Shah Rukhs hair new photo gets attention hrk
Author
First Published Sep 11, 2024, 4:05 PM IST | Last Updated Sep 11, 2024, 4:05 PM IST

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഷാരൂഖ്. സ്റ്റൈലായി മുടി നീട്ടി വളര്‍ത്തിയാണ് താരത്തെ പൊതു ചടങ്ങുകളില്‍ മിക്കപ്പോഴും കാണാറുള്ളത്. അടുത്തിടെ പുതിയ ഹെയര്‍ സ്റ്റൈലിലാണ് താരം തിളങ്ങിയത്. പ്രായം കുറഞ്ഞുവെന്നാണ് പുതിയ സ്റ്റൈലില്‍ താരത്തെ കണ്ട ആരാധകര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.

ജവാൻ റിലീസ് ചെയ്‍തിട്ട് ഒരു വര്‍ഷം കഴിഞ്ഞതിന്റെ സന്തോഷവുമായി കുറിപ്പും പങ്കുവെച്ചിരുന്നു താരം നേരത്തെ. ഒരുപാട് ഹൃദയങ്ങള്‍ ചേര്‍ന്ന സിനിമയ്ക്ക് വര്‍ഷം ഒന്ന് തികയുന്നു എന്ന് ഷാരൂഖ് ഖാൻ എഴുതിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അറ്റ്‍ലിയുടെ വൈദഗ്ദ്ധ്യവും കാഴ്‍ചപ്പാടും കഥ പറച്ചിലുമില്ലാതിരുന്നെങ്കില്‍ ജവാൻ സാധ്യമാകുന്നില്ല എന്നും എഴുതിയിരിക്കുന്നു ഷാരൂഖ്. എല്ലാവരോടും സ്‍നേഹം എന്നും ബോളിവുഡ് താരം ഷാരൂഖ് എഴുതിയിരിക്കുന്നു.

ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഷാരൂഖ് ചിത്രം ഡങ്കിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നടൻ ഷാരൂഖടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകും എന്ന് സിനിമാ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യതയുണ്ടാകുകയായിരുന്നു കളക്ഷനില്‍ ഡങ്കിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

Read More: പ്രഭാസും വിജയ്‍യും രജനികാന്തുമല്ല, 30000 ടിക്കറ്റുകള്‍ വിറ്റു, അഡ്വാൻസ് തുക ഞെട്ടിക്കുന്നത്, ഇത് അപൂര്‍വം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios