Asianet News MalayalamAsianet News Malayalam

ഓട്ടത്തിൽ ടയര്‍ പൊട്ടിത്തെറിച്ചു, കാർ നിന്നത് പട്രോളിങ് വാഹനത്തിന് മുന്നിൽ, തിരുവല്ല പൊലീസ് സഹായത്തിൽ രക്ഷ

കാറിന്റെ ടയര്‍ ഉഗ്രശബ്ദത്തിൽ പൊട്ടി. വണ്ടി നിന്നത് കൃത്യം, എതിരെ വന്ന പൊലീസ് വാഹനത്തിന് മുന്നിലും, ഒടുവിൽ കുടുംബത്തിന് തുണയായതും അത് തന്നെ.  

car tyre  exploded while running  car stopped in front of the patrol vehicle  rescued with the help of Tiruvalla police
Author
First Published Sep 17, 2024, 4:15 PM IST | Last Updated Sep 17, 2024, 4:15 PM IST

പത്തനംതിട്ട: ഓണാഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ നിന്ന് കോട്ടയത്തെ ബന്ധുവീട്ടിലേയ്ക്ക് യാത്രചെയ്യുകയായിരുന്നു ഭാര്യയും ഭര്‍ത്താവും മകനും മുതിര്‍ന്ന സ്ത്രീയും അടങ്ങുന്ന കുടുംബം. ഓട്ടത്തിനിടയിൽ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചു. അവധി ദിവസമായതോടെ ജോലിക്കാരെ കിട്ടാൻ പ്രയാസവും ഒടുവിൽ രക്ഷക്കെത്തിയത് പൊലീസുകാര്‍.

കാറിന്റെ ടയര്‍ ഉഗ്രശബ്ദത്തിൽ പൊട്ടി. വണ്ടി നിന്നത് കൃത്യം, എതിരെ വന്ന പൊലീസ് വാഹനത്തിന് മുന്നിലും, ഒടുവിൽ കുടുംബത്തിന് തുണയായതും അത് തന്നെ. പൊലീസ് പട്രോളിങ്ങ് സംഘം വാഹനം നിർത്തിയിറങ്ങി ടയർ മാറാൻ ഡ്രൈവറെ സഹായിച്ചു. 

പത്തനംതിട്ട തിരുവല്ല പോലീസ് സ്റ്റേഷനിലെ സി ആർ വി-6 വാഹനത്തിലെ പൊലീസ് സംഘമാണ് ഡ്രൈവർക്ക് സഹായവുമായി എത്തിയത്. പത്തനംതിട്ട തിരുവല്ല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇടിഞ്ഞില്ലം കാവുംഭാഗത്തിനു സമീപത്തായിരുന്നു സംഭവം. ഓണാഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ നിന്ന് കോട്ടയത്തെ ബന്ധുവീട്ടിലേയ്ക്ക് യാത്രചെയ്യുകയായിരുന്നു ഭാര്യയും ഭര്‍ത്താവും മകനും മുതിര്‍ന്ന സ്ത്രീയും അടങ്ങുന്ന കുടുംബം. 

എതിര്‍ ദിശയില്‍ വരികയായിരുന്ന കാറിന്റെ മുന്‍വശത്തെ ടയര്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചു. ഇത്  നിയന്ത്രണം അല്പസമയത്തേക്ക് നഷ്ടപ്പെട്ടെങ്കിലും ഡ്രൈവര്‍ സുരക്ഷിതമായി വാഹനം റോഡരികിലേയ്ക്ക് ഒതുക്കിനിർത്തി. ഇതു ശ്രദ്ധയില്‍പ്പെട്ട പട്രോളിങ് സംഘം. ഉടൻ കാറിന്റെ അടുത്തെത്തി വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി.. ഓണാവധി ആയതിനാല്‍ പരിസരത്തെ കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. 

യാത്രക്കാരെ സുരക്ഷിതമായി വശത്തേയ്ക്ക് മാറ്റിയതിനുശേഷം വണ്ടി ഓടിച്ചിരുന്നയാളും പട്രോളിങ് വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസ് സംഘവും ചേര്‍ന്ന് കേടായ ടയര്‍ വളരെ പെട്ടെന്നുതന്നെ മാറ്റിയിടുകയും അവര്‍ക്ക് സുരക്ഷിതമായ യാത്രയ്ക്കുള്ള വഴിയൊരുക്കുകയും ചെയ്തു.  അപ്രതീക്ഷിതമായി ഉണ്ടായ ബുദ്ധിമുട്ടില്‍ സഹായമെത്തിച്ച കേരള പൊലീസിന് നന്ദി പറഞ്ഞാണ് ആ കുടുംബം യാത്രയായത്. എ എസ് ഐ ബിനുകുമാര്‍ എസ് എല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജയന്‍ പി, വിപിന്‍ ദാസ് എസ് എസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭിലാഷ്. റ്റി, ദീപു ജി പി എന്നിവരാണ് പട്രോളിങ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ബസ് പെട്ടെന്ന് നിർത്തി, ബൈക്കിന്‍റെ നിയന്ത്രണം വിട്ട് മുന്നിൽ നിന്നും വന്ന ബസിൽ ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios