Asianet News MalayalamAsianet News Malayalam

രോഹനും അഖിലിനും അര്‍ധ സെഞ്ചുറി! ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് മികച്ച സ്‌കോര്‍

മോശം തുടക്കമായിരുന്നു ഗ്ലോബ്‌സ്റ്റാര്‍സിന്. നാലാം ഓവിറില്‍ തന്നെ ഒമര്‍ അബൂബക്കറുടെ (14) വിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് നഷ്ടമായി.

trivandrum royals need 174 runs to win against calicut globstars in kcl semi final
Author
First Published Sep 17, 2024, 4:31 PM IST | Last Updated Sep 17, 2024, 4:31 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സെമി ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ, ട്രിവാന്‍ഡ്രം റോയല്‍സിന് 174 റണ്‍സ് വിജയലക്ഷ്യം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗ്ലോബ്‌സ്റ്റാര്‍സിന് രോഹന്‍ കുന്നുമ്മല്‍ (34 പന്തില്‍ 64), അഖില്‍ സ്‌കറിയ (43 പന്തില്‍ 55) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിനില്‍ ടി എസ് റോയല്‍സിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. അഞ്ച് വിക്കറ്റുകളാണ് ഗ്ലോബ്‌സ്റ്റാര്‍സിന് നഷ്ടമായത്.

മോശം തുടക്കമായിരുന്നു ഗ്ലോബ്‌സ്റ്റാര്‍സിന്. നാലാം ഓവിറില്‍ തന്നെ ഒമര്‍ അബൂബക്കറുടെ (14) വിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് നഷ്ടമായി. ഹരികൃഷ്ണനാണ് ഒമറിനെ വീഴ്ത്തിയത്. ഒരു സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഒമറിന്റെ ഇന്നിംഗ്‌സ്. പിന്നീട് രോഹന്‍ - അഖില്‍ സഖ്യം 88 റണ്‍സ് കൂട്ടിചേര്‍ത്തു. 14-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. രോഹനെ അഖില്‍ എം എസ് പുറത്താക്കി. ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ അജ്‌നാസ് എം (1), പള്ളം അന്‍ഫല്‍ (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. 

മിന്നലായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍! ഒരു മത്സരത്തില്‍ വീഴ്ത്തിയത് ഒമ്പത് വിക്കറ്റുകള്‍; ഗോവയെ വിജയിപ്പിച്ചു

വൈകാതെ അഖിലും മടങ്ങി. മൂന്ന് വീതം സിക്‌സും ഫോറും അഖില്‍ നേടിയിരുന്നു. പിന്നീട് സല്‍മാന്‍ നിസാര്‍ (23) - അഭിജിത് പ്രവീണ്‍ (9) സഖ്യം നിര്‍ണായക സംഭാവന നല്‍കി. 16 പന്തുകള്‍ നേരിട്ട സല്‍മാന്‍ ഒരു സിക്‌സും ഫോറും നേടിയിരുന്നു. റോയല്‍സിന് വേണ്ടി വിനിലിന് പുറമെ അഖില്‍ എംഎസ്, ശ്രീഹരി എസ് നായര്‍, ഹരികൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഗ്ലോബ്‌സ്റ്റാര്‍സ്. റോയല്‍സ് മൂന്നാം സ്ഥാനത്തും. മറ്റൊരു സെമിയില്‍ ഒന്നാം സ്ഥാനക്കാരായ കൊല്ലം സെയ്‌ലേഴ്‌സ്, നാലാം സ്ഥാനുള്ള തൃശൂര്‍ ടൈറ്റന്‍സിനെ നേരിടും.

Latest Videos
Follow Us:
Download App:
  • android
  • ios