അവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയ മൂന്നംഗ മലയാളി കുടുംബം ലോറിയിടിച്ച് മരിച്ചു
ലോറി ഡ്രൈവർ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം
കൽപ്പറ്റ: കർണ്ണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ദമ്പതികളും മകളും മരിച്ചു. വയനാട് പൂതാടി സ്വദേശി ധനേഷ് , ഭാര്യ അഞ്ജു , ആറ് വയസ്സുകാരൻ മകന്‍ ഇഷാൻ കൃഷണ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയതായിരുന്നു കുടുംബം. ലോറി ഡ്രൈവർ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഓണത്തിനോട് അനുബന്ധിച്ച് ഗുണ്ടല്‍പ്പേട്ടില്‍ അവധിയാഘോഷത്തിന് പോയlതായിരുന്നു കുടുംബം. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ലോറിയുടെ അടിയില്‍പ്പെട്ട് പോയ നിലയില്‍ ആയിരുന്നു അഞ്ജുവും മകനും. കൂട്ടിയിടിയുടെ ആഘാതത്തില്‍ ധനേഷ് അൻപത് മീറ്ററോളം ദുരേക്ക് തെറിച്ച് പോയിരുന്നു. മദ്യപിച്ചാണ് ലോറി ഡ്രൈവർ വാഹനം ഓടിച്ചിരുന്നത്. അപകടം ഉണ്ടാക്കിയതിന് പിന്നാലെ നാട്ടുകാർ ഡ്രൈവറെ കൈയ്യേറ്റം ചെയ്തു. മൂന്ന് മൃതദേഹങ്ങളും നിലവില്‍ ഗുണ്ടല്‍പ്പേട്ട് സർക്കാർ ആശുപത്രിയിലാണ്. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ വൈകാതെ കേരളത്തിലേക്ക് എത്തിക്കും.