ബുക്ക് മൈ ഷോയില്‍ മറുഭാഷാ ചിത്രങ്ങളെയും മറികടന്ന് 'എആര്‍എം'; 24 മണിക്കൂറില്‍ നമ്പര്‍ 1

മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

arm movie number 1 in book my show for the last 24 hours tovino thomas jithin laal

ഓണചിത്രങ്ങളിൽ റെക്കോര്‍ഡുകളുടെ കാര്യത്തിൽ പുതുചരിത്രം രചിക്കുകയാണ് ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത എആര്‍എം. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ഏറ്റവും കൂടുതൽ ആളുകൾ ബുക്ക് ചെയ്ത ചിത്രമായി മാറിയിരിക്കുകയാണ് എആര്‍എം. ഒന്നര ലക്ഷം പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ചിത്രം ബുക്ക് ചെയ്തത്. വിജയ് ചിത്രം ഗോട്ടും ഹിന്ദി ചിത്രം സ്ത്രീ 2 ഉും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

ലോകമെമ്പാടുള്ള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന 3ഡി ചിത്രമായിരുന്നു എആര്‍‌എം. ചിത്രത്തിന് പ്രേക്ഷകർക്കിടയിൽനിന്ന് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം അഞ്ച് ദിവസങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 40 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാനും ഈ ചിത്രത്തിനായി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. 

തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌.

കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, പ്രിൻസ് പോൾ, അഡീഷണൽ സ്ക്രീൻപ്ലേ ദീപു പ്രദീപ്‌, പ്രോജക്ട് ഡിസൈൻ എൻ എം ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ പ്രവീൺ വർമ്മ, സ്റ്റണ്ട് വിക്രം മോർ, ഫീനിക്സ് പ്രഭു, അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി, കൊറിയോഗ്രാഫി  ലളിത ഷോബി, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ.

അസോസിയേറ്റ് സിനിമട്ടോഗ്രാഫർ സുദേവ്, കാസ്റ്റിംഗ് ഡയറക്ടർ ഷനീം സയീദ്, കളരി ഗുരുക്കൾ പി വി ശിവകുമാർ ഗുരുക്കൾ, സൗണ്ട് ഡിസൈൻ സച്ചിൻ ആൻഡ് ഹരിഹരൻ (സിങ്ക് സിനിമ), ഓഡിയോഗ്രഫി എം ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി, ഡി ഐ സ്റ്റുഡിയോ ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ രാജ് എം സയിദ് (റെയ്സ് 3ഡി), കോൺസെപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ് മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് കിഷാൽ സുകുമാരൻ, വിഎഫ്ഏക്സ് സൂപ്പർവൈസർ സലിം ലാഹിർ, വിഎഫ്എക്സ് എൻവിഷൻ വിഎഫ്എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ് മനു മൻജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിജു നാടേരി, ഫഹദ് പേഴുംമൂട്, പ്രീവീസ് റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോദരൻ, സ്റ്റിൽസ് ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പിആർഒ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചാരണം ബ്രിങ്ഫോർത്ത് മീഡിയ.

ALSO READ : 90 ദിവസത്തെ ചിത്രീകരണം, ഷെയ്‍നിന്‍റെ ബിഗസ്റ്റ് ബജറ്റ്; 'ഹാല്‍' പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios