'സെല്ലു ഫാമിലി', കുക്കറി ഷോയും വീട്ടുവിശേഷങ്ങളും പങ്കുവെച്ച വ്ലോഗർ ദമ്പതികൾ; മരണത്തിന്റെ ഞെട്ടലിൽ നാട്ടുകാരും

സ്ഥിരമായി കുക്കറി ഷോയും വീട്ടുവിശേഷങ്ങളും പങ്കുവെച്ചിരുന്ന ദമ്പതികളുടെ ഈ വീഡിയോ ജീവിതത്തിലെ അവസാനത്തെതാണെന്ന് ആരും തിരിച്ചറിഞ്ഞില്ല

Sellu family Vloger couple death latest updates

തിരുവനന്തപുരം:  പാറശ്ശാലയിൽ വ്ലോഗർ ദമ്പതികളെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ പ്രദേശവാസികൾ. 'വിടപറയുകയാണ് എൻ ജന്മം' എന്ന ഗാനം സ്വന്തം ചിത്രങ്ങളോടൊപ്പം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ദമ്പതികളുടെ മരണം. ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ്, പ്രിയാലത എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

'വിട പറയുകയാണെൻ ജന്മം...യൂട്യൂബ് ചാനലിലെ പ്രിയയുടെ അവസാന വീഡിയോയിൽ സൂചനകൾ, ഭർത്താവിനൊപ്പമുളള ചിത്രങ്ങൾ മാത്രം

സെല്ലു ഫാമിലി എന്ന സ്വന്തം യൂട്യൂബ് ചാനലിൽ പ്രിയ ലത കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. സ്ഥിരമായി കുക്കറി ഷോയും വീട്ടുവിശേഷങ്ങളും പങ്കുവെച്ചിരുന്ന ദമ്പതികളുടെ ഈ വീഡിയോ ജീവിതത്തിലെ അവസാനത്തെതാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. കൊച്ചിയിൽ മെയിൽ നേഴ്സായി ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച പ്രിയ ഫോണിൽ സംസാരിച്ചിരുന്നു. അമ്മയുമായും സംസാരിച്ചു. പിന്നീട് മകൻ അമ്മയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ ഇരുവരെയും കണ്ടത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സെൽവരാജിന്റെ മൃതദേഹം. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു പ്രിയ. മകളുടെ വിവാഹശേഷം സാമ്പത്തിക പ്രയാസമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
 

 


  

Latest Videos
Follow Us:
Download App:
  • android
  • ios