കൈതി 2വിനെ കുറിച്ച് കാര്‍ത്തി, 'എന്തായാലും റോളക്സിനെ ഞാൻ കാണാൻ പോകുന്നു'

കൈതിയുടെ രണ്ടാം ഭാഗത്തില്‍ റോളക്സുണ്ടാകുമെന്ന് താരം സൂചന നല്‍കി.

Actor Karthi about Rolex charecter of Suriya from Vikram hrk

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രമാണ് കൈതി. കൈതിയില്‍ കാര്‍ത്തി നായകനായി. ലോകേഷ് കനകരാജിന്റെ വിക്രം എന്ന സിനിമയില്‍ സൂര്യ റോളക്സ് എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കൈതി 2വില്‍, തന്റെ സഹോദരന്റ കഥാപാത്രമായ റോളക്സും ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാര്‍ത്തി.

കങ്കുവയുടെ ഓ‍ഡിയോ ലോഞ്ചില്‍ കൈതി സിനിമയും കാര്‍ത്തി പരാമര്‍ശിച്ചത് ആവേശമായി മാറി. റോളക്സിനെ വൈകാതെ താൻ കാണുമെന്ന് പറയുകയായിരുന്നു കാര്‍ത്തി. അതായത് കാര്‍ത്തിയുടെ കഥാപാത്രം ഡില്ലി സഹോദരൻ അവതരിപ്പിച്ച റോളക്സിനെ കാണുമെന്ന് സാരം. കൈതി 2വില്‍ എന്തായാലും സൂര്യയുടെ  റോളക്സ് ഉണ്ടാകുമെന്ന് പ്രതീക്ഷയിലുമാണ് ആരാധകര്‍.

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ നേടിയത്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.

Read More: ഇനി അമരന്റെ ദിവസങ്ങള്‍, ബുക്കിംഗ് തുടങ്ങി, ഒന്നാമതാകാൻ ശിവകാര്‍ത്തികേയൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios