ഇസ്രായേലിനൊപ്പം ഇന്ത്യ നിൽക്കുന്നത് അമേരിക്കയുടെ താൽപര്യം,ഇന്ത്യയുടെ നിലപാട് ജനങ്ങൾക്ക് അപമാനമെന്ന് പിണറായി

പലസ്തീന്‍ ജനതയെ ഇസ്രായേല്‍ കൊന്നൊടുക്കുന്നു.ഇന്ത്യ സാമ്രാജ്യത്തെ പിന്തുണക്കുന്നുവെന്നും മുഖ്യമന്ത്രി. കേന്ദ്ര സഹായം കിട്ടിയില്ലെങ്കിലും വയനാടിനെ കൈവിടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

pinarayi vijayan against Indian stand on Israel

ആലപ്പുഴ: ഇസ്രേയലിനൊപ്പം ഇന്ത്യ നിൽക്കുന്നത് അമേരിക്കയുടെ താൽപര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇന്ത്യയുടെ നിലപാട് ജനങ്ങൾക്ക് അപമാനമാണ്.പലസ്തീന്‍ ജനതയെ ഇസ്രായേല്‍ കൊന്നൊടുക്കുന്നു.ഇന്ത്യ സാമ്രാജ്യത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധി അടുത്തിടെ അമേരിക്ക സന്ദർശിച്ചു.രാഹുൽ ഗാന്ധിയുടെ വാക്കുകൾ അമേരിക്കയെ പ്രീണിപ്പിക്കുന്നത് ആണ്.പുന്നപ്ര വയലാർ സമര വാരാചരണം സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

..സ്വാതന്ത്യ്ര സമരത്തിൽ ഒരു പങ്കും വഹിക്കത് ആളുകളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.കൊടിയ പീഡനങ്ങൾ നേരിട്ട് നിരവധി പേർ ജയിലിൽ കിടന്നിട്ടുണ്ട്.സവർക്കർ ആൻഡമാൻ ജയിലിൽ എത്തിയപ്പോ ആദ്യം ചെയ്തന് മാപ്പ് എഴുതി നൽകിയതാണ്.അദ്ദേഹത്തെ ആണ് ചിലർ വീർ സവർക്കർ എന്ന് വിളിക്കുന്നത്.ബ്രിട്ടീഷ്കാർകൊപ്പമായിരുന്നു സംഘപരിവർ
ആ ചരിത്രം തിരുത്തിയെഴുതാനാണ് ഇന്ന് കേന്ദ്രം ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു

വയനാട് പുനരധിവാസം ഉടൻ സാധ്യമാക്കും

വയനാട് ദുരന്തം രാജ്യം കണ്ട വലിയ ദുരന്തമാണെന്ന് പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രി വന്നപ്പോൾ മുതൽ പാക്കേജ് ആവശ്യപ്പെടുന്നു. ഇതുവരെ സഹായം ലഭിച്ചിട്ടില്ല. വയനാടിന് ശേഷം ദുരന്തം സംഭപ്പിച്ച സംസ്ഥാനങ്ങൾക്ക് സഹായം നൽകി. നമുക്കും നഹായത്തിന് അർഹതയുണ്ട്. അര്‍ഹമായത് കിട്ടുമെന്നാണ് കേന്ദ്ര മന്ത്രി കൊച്ചിയിൽ പറഞ്ഞത്. ഇതുവരെ പ്രതികരണമുണ്ടായില്ല. സഹായമുണ്ടായില്ല. മുൻപും സഹായം നിഷേധിച്ച അവസരമുണ്ട്. കടുത്ത അമർഷവും പ്രതിഷേധവുമുണ്ട്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടൽ പുനരധിവാസം ഉടൻ സാധ്യമാക്കും. പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സഹായിക്കുന്നവരുവായി ചർച്ച നടത്തും. കേന്ദ്രം സഹായിച്ചില്ലെങ്കിലും വയനാട്ടിലെ ജനങ്ങളെ കൈവിടില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറി വരുകയാണ്. വോട്ടിന് വേണ്ടി വർഗീയതയോട് സന്ധി ചെയ്യില്ല. വർഗീയതയെ എതിർക്കാൻ കോൺഗ്രസിനാകില്ല. ആർ എസ് എസ് ശാഖക്ക് കാവൽ നിന്ന പ്രസിഡന്‍റും
ഗോൾവാൾക്കർക്ക് മുന്നിൽ വണങ്ങിയ പ്രതിപക്ഷ നേതാവുമാണ് കേരളത്തിൽ തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios