Asianet News MalayalamAsianet News Malayalam

രാജമൗലിയുടെ സ്വപ്ന സിനിമ; 'മഹാഭാരതം' ചിത്രത്തിലെ ഹീറോസ് ഇവരോ ? ഫോട്ടോയ്ക്ക് പിന്നിൽ..

തന്‍റെ സ്വപ്ന സിനിമയാണ് 'മഹാഭാരതം' എന്ന് രാജമൗലി നേരത്തെ പറഞ്ഞിരുന്നു.  

rajamouli direct mahabharata movie casting list edited photo goes viral
Author
First Published Jul 12, 2024, 8:43 PM IST | Last Updated Jul 12, 2024, 8:43 PM IST

തെന്നിന്ത്യൻ സിനിമയുടെ പ്രിയ സംവിധായകൻ ആണ് രാജമൗലി. ഈച്ച, ബാഹുബലി തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെയും ഇഷ്ടം പിടിച്ചു പറ്റിയ അദ്ദേഹത്തിന്റെ ഓരോ പുതിയ സിനിമയ്ക്ക് ആയും ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. അത്രത്തോളം മിനിമം ​ഗ്യാരന്റി പടങ്ങളാകും രാജമൗലി സംവിധാനം ചെയ്യുക. ഇതിനോടകം ഒട്ടനവധി സിനിമകൾ സംവിധാനം ചെയ്ത രാജമൗലിയുടെ സ്വപ്ന സിനിമകളിൽ ഒന്നാണ് മഹാഭാരതം. 

ആർആർആർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു മഹാഭാരതം സിനിമ ആക്കുന്നതിനെ കുറിച്ച് രാജമൗലി പറഞ്ഞത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സിനിമയിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള എഡിറ്റഡ് ആ ഫോട്ടോ. തെലുങ്ക്, കന്നഡ സിനിമകളിലെ പ്രമുഖ താരങ്ങളാണ് കാസ്റ്റിം​ഗ് ലിസ്റ്റിൽ ഉള്ളത്. 

ഭീമയായി ജൂനിയർ എൻടിആറിനെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഔട്ട് ഫിറ്റും എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണൻ- മഹേഷ് ബാബു, കർണൻ- രാംചരൺ, ദുര്യോദനൻ- പ്രഭാസ്, അർജുനൻ- അല്ലു അർജുൻ, യുധിഷ്ഠിരൻ- പവൻ കല്യാൺ എന്നിങ്ങനെയാണ് ലിസ്റ്റിലെ മറ്റ് താരങ്ങളും കഥാപാത്രങ്ങളും. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഈ കാസ്റ്റിം​ഗ് ആണെങ്കിലും മികച്ച മേക്കിങ്ങും ആണെങ്കിൽ സിനിമ വൻ പൊളി ആയിരിക്കുമെന്നാണ് ഇവർ പറയുന്നത്. 

rajamouli direct mahabharata movie casting list edited photo goes viral

കഴിഞ്ഞ വർഷം മെയ്യിൽ ആയിരുന്നു മഹാഭാരതം സിനിമ ആക്കുകയാണെങ്കിൽ അതെങ്ങനെ ആയിരിക്കുമെന്ന് രാജമൗലി തുറന്നു പറഞ്ഞത്. താൻ അങ്ങനെ ഒരു സിനിമ സംവിധാനം ചെയ്യുക ആണെങ്കിൽ പത്ത് ഭാ​ഗങ്ങളുണ്ടാകുമെന്നും രാജമൗലി പറഞ്ഞിരുന്നു. “ഞാൻ ചെയ്യുന്ന ഓരോ സിനിമയും ആത്യന്തികമായി മഹാഭാരതം നിർമ്മിക്കാൻ ഞാൻ എന്തെങ്കിലും പഠിക്കുകയാണെന്ന് എനിക്ക് തോന്നാറുണ്ട്. അതാണ് എൻ്റെ സ്വപ്നം, ഓരോ ചുവടും അതിലേക്കാണ്. നിലവിൽ കണ്ട് പഴകിയ കഥാപാത്രങ്ങൾ ആയിരിക്കില്ല എന്റെ ചിത്രത്തിലേത്. കഥ സമാനമാണെങ്കിലും ഞാൻ എന്റേതായ രീതിയിൽ ആയിരിക്കും മഹാഭാരതം പറയുക”, എന്നും രാജമൗലി പറഞ്ഞിരുന്നു. 

ഇതാ കല്‍ക്കിയിലെ പിന്നണി ഹീറോസ്; കസറിക്കയറിയ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിക്കുന്നത് എന്ത് ‍?

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios