'ആ പ്രധാന രംഗങ്ങള്‍ ഒഴിവാകുമോ?', 'കൂലി'യെ ബാധിക്കുമോ രജനിയുടെ ആരോഗ്യം?, മറുപടിയുമായി സംവിധായകൻ ലോകേഷ് കനകരാജ്
രജനികാന്തിന്റെ ആരോഗ്യവസ്ഥ സിനിമയെ ബാധിക്കുമോയെന്ന ചോദ്യത്തിന് ലോകേഷ് കനകരാജ് മറുപടി നല്‍കിയിരിക്കുകയാണ്.
ലോകേഷ് കനകരാജ് രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകൻ ആണ്. ലോകേഷ് കനകരാജിന്റെ ഓരോ പുതിയ സിനിമകള്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. അത്തരത്തിലൊന്നാണ് രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രം കൂലി. രജനികാന്തിന്റെ കൂലിയുടെ രംഗങ്ങള്‍ പ്രധാനപ്പെട്ട എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ നടന്റെ ആരോഗ്യാവസ്ഥ ബാധിക്കുമോയെന്നതിലാണ് സിനിമയുടെ ആരാധകരുടെ ആശങ്ക
രജനികാന്തിനെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിച്ചത് താരത്തിന്റെ ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ താരം ചെന്നൈയിലെ സ്വന്തം വീട്ടില്‍ വിശ്രമത്തിലാണെന്നും ആരോഗ്യവാനാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂലിയുടെ ചിത്രീകരണത്തിനിടയാണ് താരത്തിന്റെ ആരോഗ്യം മോശമായത് എന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ലോകേഷ് കനകരാജ് ഇത് നിഷേധിക്കുകയും താരം നേരത്തെ ആരോഗ്യവസ്ഥ വ്യക്താക്കിയതാണെന്നും സീരിയസാണെങ്കില്‍ തങ്ങള്‍ ചിത്രീകരണം നിര്‍ത്തുമായിരുന്നു എന്നും മാധ്യമങ്ങള്‍ ആശങ്ക പടര്‍ത്തിയതാണെന്നും സൂചിപ്പിച്ചു. ചിത്രീകരണത്തിന്റെ പുരോഗതി സംവിധായകൻ വിശദീകരിച്ചിരിക്കുകയാണ്. രജനികാന്ത് ഉള്‍പ്പെടുന്ന രംഗങ്ങള്‍ വിസാഗിലേത് സിനിമയുടേത് സെപ്‍തംബര്‍ 28ന് ഏകദേശം കഴിഞ്ഞിരുന്നു. നാഗാര്‍ജുന സാറിന്റെ രംഗങ്ങളും ഇന്ന് തീരും എന്നും വ്യക്തമാക്കിയ ലോകേഷ് കനകരാജ് സിനിമ പദ്ധതിയനുസരിച്ച് നടക്കുന്നുണ്ട് എന്ന് സൂചിപ്പിച്ചു. ഈ പ്രായത്തിലും താരം ഊര്‍ജ്ജ്വസ്വലനാണ്. എന്നാല്‍ രജനികാന്തിന് തങ്ങള്‍ വേണ്ട പോലെ ശ്രദ്ധ നല്‍കുന്നുണ്ട് എന്നും കൂലിയുടെ സംവിധായകൻ ലോകേഷ് കനകരാജ് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.
വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്.
Read More: 'ഇമോജിയില്‍ മാറ്റമോ?', ഇതാ വേട്ടയ്യന്റെ ആദ്യ റിവ്യു, സസ്‍പെൻസുമായി അനിരുദ്ധ് രവിചന്ദര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക