സിദ്ധാർത്ഥൻ്റെ 22 സാധനങ്ങൾ കാണാതായി; പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റൽ മുറിയിലെത്തിയ ബന്ധുക്കളുടെ പരാതി
പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധർത്ഥൻ്റെ 22 സാധനങ്ങൾ ഹോസ്റ്റൽ മുറിയിൽ നിന്ന് കാണാതായെന്ന് ബന്ധുക്കൾ
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധർത്ഥൻ്റെ സാധനങ്ങൾ കാണാതായെന്ന് പരാതി. ഹോസ്റ്റൽ മുറിയിൽ നിന്ന് സിദ്ധാർത്ഥന്റെ സാധനങ്ങളെടുക്കാൻ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം. കണ്ണടയും പുസ്തകങ്ങളും ഉൾപ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്. സാധനങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോളേജിലും പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകി. പൊലീസും സിബിഐയും സാധനങ്ങൾ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതരുടെ വാദം എന്നും ബന്ധുക്കൾ പറയുന്നു.