എമ്പുരാനിലെ മോഹൻലാലിന്റെ ഗോഡ്‍ഫാദറോ മമ്മൂട്ടി?, വാര്‍ത്തയ്‍ക്ക് പിന്നില്‍?
പൃഥ്വിരാജിന്റെ എമ്പുരാനില്‍ മമ്മൂട്ടിയും ഉണ്ടെന്ന വാര്‍ത്തയ്‍ക്ക് പിന്നില്‍?.
മോഹൻലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സംവിധാനം പൃഥ്വിരാജാണെന്നതും ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എന്നതുമാണ് വലിയ പ്രതീക്ഷകള്‍ക്ക് കാരണം. അതിനിടെ മമ്മൂട്ടിയും എമ്പുരാനില്‍ മോഹൻലാലിനൊപ്പമുണ്ടാകുമെന്ന് വാര്‍ത്ത പരന്നു. എന്നാല്‍ ഇതില്‍ സത്യവസ്ഥയില്ലെന്നാണ് ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ വിശദീകരിച്ചിരിക്കുന്നത്.
എമ്പുരാനില്‍ നായകൻ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പ്രധാനമായും ഖുറേഷി അബ്രാം ആണ്. ഖുറേഷി അബ്രാമിന്റെ ഗോഡ്‍ഫാദറായി മമ്മൂട്ടി ചിത്രത്തില്‍ എത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്‍ദ് മസൂദ് കഥാപാത്രത്തി്നറെ അച്ഛനായിട്ടായിരിക്കും മമ്മൂട്ടി എത്തുകയെന്നുമായിരുന്നു റിപ്പോര്‍ട്ട്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസുമായി മമ്മൂട്ടി കൈകോര്‍ക്കുന്നുവെന്ന സൂചന നല്‍കിയതാണ് വാര്‍ത്ത പ്രചരിക്കാൻ കാരണം.
മമ്മൂട്ടിയെ മോഹൻലാലും എമ്പുരാൻ സിനിമയുടെ സംവിധായകൻ പൃഥ്വിരാജും മുമ്പ് സന്ദര്‍ശിക്കുകയും ചെയ്‍തിരുന്നു. ഇതും മമ്മൂട്ടിയെയും എമ്പുരാൻ സിനിമ കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിക്കാൻ ഒരു കാരണമായി. എന്നാല്‍ അടിസ്ഥാനരഹിതമായതാണ് നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എന്നാണ് വ്യക്തമായിരിക്കുന്നത്. ഒടിടിപ്ലേ എമ്പുരാന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാല്‍ പുതിയ ഒരു ചിത്രത്തിനായാണ് കൈകോര്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചിട്ടും ഇല്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രമായി മോഹൻലാലെത്തിയപ്പോള്‍ ആഗോളതലത്തില്‍ ലൂസിഫര്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
Read More: ബജറ്റിന്റെ പകുതി വിജയ്‍യുടെ പ്രതിഫലം, ദ ഗോട്ടിന്റെ നിര്‍മാതാവ് തുക വെളിപ്പെടുത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക