ആ രണ്ടു ചിത്രങ്ങളും ഉപേക്ഷിച്ചു?, ഇതെന്തു ഭാവിച്ചാണ്?, കമല്‍ഹാസൻ ആരാധകര്‍ നിരാശയില്‍

എന്താണ് കമല്‍ഹാസന്റെ തീരുമാനത്തിന് കാരണം?.

Kamal Haasan drops Anbarivu film project hrk

പ്രകടനത്താല്‍ വിസ്‍മയിപ്പിച്ച് തുടരുന്ന ഒരു താരമാണ് പ്രായമേറുന്തോറും കമല്‍ഹാസൻ. ഒന്നിനൊന്ന് വേറിട്ട ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിന് താരം ശ്രമിക്കാറുണ്ട്.  പ്രകടനത്തിന് സാധ്യതയുള്ള സിനിമകള്‍ക്ക് ആണ് താരം പ്രധാന്യം നല്‍കാൻ. എന്നാല്‍ കമല്‍ഹാസന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

സംവിധായകൻ എച്ച് വിനോദിന്റെ ഒരു ചിത്രത്തില്‍ കമല്‍ഹാസൻ നായകനാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത് താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഒരു മിലിട്ടറി പശ്ചാത്തലത്തിലായിരിക്കും കമല്‍ഹാസന്റെ ചിത്രം ഒരുങ്ങുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അജിത്ത് കുമാര്‍ നായകനായ ചിത്രങ്ങളുടെ സംവിധായകൻ എച്ച് വിനോദുമായി ഉലകനായകൻ കമല്‍ഹാസൻ കൈകോര്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു ആരാധകര്‍ക്ക്. മിലിട്ടറി പശ്ചാത്തലത്തിലുള്ള ചിത്രം ഉപേക്ഷിച്ചുവെന്ന വാര്‍ത്തയും പിന്നീടെത്തി. എന്തുകൊണ്ടാണ് സംവിധായകൻ എച്ച് വിനോദിന്റെ സിനിമ ഉപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല. എന്തായാലും ആ സിനിമയുടെ ജോലികള്‍ സംവിധായകൻ നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തമിഴകത്തിന്റെ കമല്‍ഹാസൻ നായകനാകുന്ന മറ്റൊരു ചിത്രവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഉലകനായകൻ കമല്‍ഹാസൻ നായകനാകുന്നത് ആക്ഷൻ സംവിധായകരായ അൻപറിവിന്റേതാണ് എന്നതായിരുന്നു ചര്‍ച്ചയാകാൻ കാരണം. ആദ്യമായി അൻപറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസൻ നായകനാകുമ്പോള്‍ വമ്പൻ ഹിറ്റ് സിനിമാ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആ സിനിമയില്‍ നിന്നും താരം പിൻമാറി എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രം ലിയോയുടെ ആക്ഷൻ അൻപറിവായിരുന്നു. അൻപറിവ് ഇരട്ട സഹോദരൻമാരാണ്. ലോകേഷ് കനകരാജിന്റെ ഒരു ചിത്രം സംവിധാനം ചെയ്യുന്നതും അൻപറിവ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പിന്നീട് ആരും പ്രതികരിച്ചിട്ടില്ല. എന്തായാലും തമിഴ് താരത്തിന് മാത്രമല്ല സിനിമാ ലോകത്തിനും നഷ്‍ടമുണ്ടാക്കുന്നതാണ് കമല്‍ഹാസന്റെ പിൻമാറ്റം.

Read More: മമ്മൂട്ടി നല്‍കുന്നത് വലിയ സൂചനയോ?, എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios