ടേസ്റ്റി റാഗി അവൽ ലഡ്ഡു തയ്യാറാക്കാം; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികള്‍ക്കായി റാഗി അവൽ ലഡ്ഡു തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഫിംഗർ മില്ലറ്റ്/ റാഗി പോഹ - 2 കപ്പ്
ഡെസിക്കേറ്റഡ് കോക്കനട്ട് - 1 കപ്പ്
ശർക്കര പൊടിച്ചത് - 1 കപ്പ്
മിക്സഡ് ഡ്രൈ ഫ്രൂട്ട്സ് - 1/2 കപ്പ്
നെയ്യ് - 4 ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത് - 2 ടീസ്പൂൺ
പാൽ - 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
റാഗി പൊടി നല്ലതുപോലെ ഒന്ന് വറുത്തെടുത്തതിനുശേഷം അതിലേയ്ക്ക് ആവശ്യത്തിന് വറുത്ത് പൊടിച്ചെടുത്തിട്ടുള്ള അവൽ കൂടി ചേർത്തു കൊടുക്കാം. ഇനി അതിലേയ്ക്ക് തേങ്ങ നല്ലതുപോലെ വറുത്തതും ഒപ്പം തന്നെ ഡ്രൈ ഫ്രൂട്ട്സും ശർക്കര പൊടിച്ചതും നെയ്യും ഏലയ്ക്ക പൊടിയും പാലും ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത് ചെറിയ ലഡ്ഡുകളാക്കി ഉരുട്ടി എടുക്കുക. ഇതോടെ ടേസ്റ്റി റാഗി അവൽ ലഡ്ഡു റെഡി.
Also read: തട്ടുകട സ്റ്റൈല്‍ മുളക് ബജ്ജി ഇനി വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി