Asianet News MalayalamAsianet News Malayalam

'ഓണം ചീനാ ട്രോഫിക്കൊപ്പം', ധ്യാൻ ചിത്രം ആമസോണ്‍ പ്രൈമില്‍ കാണുന്നവര്‍ക്ക് സമ്മാനങ്ങള്‍

ധ്യാൻ ശ്രീനിവാസന്റെ ചീനാ ട്രോഫി സിനിമ കാണുന്നവര്‍ക്ക് സമ്മാനങ്ങള്‍.

Dhyan Sreenivasans Cheena Trophy film offers gifts hrk
Author
First Published Sep 14, 2024, 2:39 PM IST | Last Updated Sep 14, 2024, 4:03 PM IST

ഒടിടിയില്‍ റിലീസായ ചീനാ ട്രോഫി സിനിമ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ട്. ധ്യാന്‍ ശ്രീനിവാസൻ നായകനായപ്പോള്‍ ചിത്രത്തിന്റെ സംവിധാനം അനില്‍ ലാലാണ്. അടുത്തിടെ മലയാളത്തിന് ലഭിച്ച ഹൃദയസ്‍പര്‍ശിയായ ചിത്രം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിശേഷിപ്പിച്ച ചീനാ ട്രോഫി കാണുന്നതിലൂടെ ഇപ്പോഴിതാ കൈ നിറയെ സമ്മാനങ്ങള്‍ നേടാനൊരു അവസരം. ഈ ഓണക്കാലത്ത് വമ്പന്‍ സമ്മാനപെരുമഴയാണ് ചിത്രം കാണുന്ന പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നാണ് പ്രത്യേകതത. ചിത്രം 2024 ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ ആമസോണ്‍ പ്രൈമിലൂടെ 'റെന്റ്' ചെയ്‍ത് കാണുന്നവര്‍ക്കാണ് ലക്കി ഡിപ്പില്‍ പങ്കെടുക്കാന്‍ കഴിയുക. ലക്കി ഡിപ്പിലെ ഒന്നാം സമ്മാനം സിനിമാ പ്രേക്ഷകര്‍ക്ക് ഒരു ഡ്യുക്കാറ്റി ബൈക്കായിരിക്കും.

രണ്ടാം സമ്മാനം ചീനാ ട്രോഫി സിനിമ കാണുന്നവരില്‍ നിന്ന് രണ്ട് പേര്‍ക്ക് ഐഫോണ്‍ 15 പ്രോ, മൂന്നാം സമ്മാനം മൂന്നു പേര്‍ക്ക് സാംസങ്ങ് എല്‍ഇഡി ടിവി, നാലാം സമ്മാനം അഞ്ചു പേര്‍ക്ക് എല്‍ജി റഫ്രിജറേറ്റര്‍, അഞ്ചാം സമ്മാനം അമ്പതു പേര്‍ക്ക് കൊച്ചിയിലെ ഫോറം മാള്‍, ലെ മെറിഡിയന്‍, സെന്റര്‍ സ്ക്വയര്‍ മാള്‍ എന്നിവിടങ്ങളിലെ ഷെഫ് പിള്ളയുടെ സിഗ്നേച്ചര്‍ റെസ്റ്ററന്റുകളില്‍ ചിത്രത്തിലെ താരങ്ങളോടൊത്ത് ഫാമിലി ഡിന്നര്‍, ആറാം സമ്മാനം നൂറു പേര്‍ക്ക് ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എന്നിവയാണ്. ലക്കി ഡിപ്പില്‍ പങ്കെടുക്കാന്‍ മത്സരത്തിന്റെ കാലാവധിയായ സെപ്റ്റംബര്‍ 12നും ഡിസംബര്‍ 12-നും ഇടയില്‍ ആമസോണ്‍ പ്രൈമില്‍നിന്ന് ചിത്രം 'റെന്റ്' ചെയ്‍ത്കാണുകയും, പണം അടച്ചതിന്റെ വിവരങ്ങളും, ചിത്രം കാണുന്നതിന്റെ തീയതി, സമയം എന്നിവ ഉള്‍പ്പെടുന്ന സ്ക്രീന്‍ഷോട്ടും പ്രസിഡന്‍ഷ്യല്‍ മൂവീസിന്റെ ഇന്‍സ്റ്റാഗ്രാം& ഫേസ്ബുക്ക് പേജിലെ പോസ്റ്റിലേക്ക് ഷെയര്‍ ചെയ്യുകയാണ് വേണ്ടത്. ഡിസംബര്‍ 15നാണ് വിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുക. കൂടാതെ ഇക്കാലയളവിനുള്ളില്‍ ആമസോണ്‍ പ്രൈമിലെ ചിത്രത്തിന്റെ വ്യൂവര്‍ഷിപ്പ് 2 മില്യണ്‍ കടക്കുകയാണെങ്കില്‍ ഡിസംബര്‍ 25ന് സ്പെഷ്യല്‍ ബമ്പര്‍ പ്രൈസ് വിജയിയെ തിരഞ്ഞെടുക്കാനുള്ള ബമ്പര്‍ ഡ്രോയും അരങ്ങേറും. 200 ഗ്രാം 999 കാരറ്റ് സ്വര്‍ണമാണ് ബമ്പര്‍ പ്രൈസ് വിജയിക്ക് സമ്മാനമായി ലഭിക്കുക. മലയാള സിനിമാപ്രേമികളെ ഏറെ ആവേശം കൊള്ളിക്കുന്ന സമ്മാനപ്പെരുമഴ തന്നെയാണ് ചീനാ ട്രോഫിയുടെ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്.

അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ധ്യാൻ ശ്രീനിവാസൻ ചിത്രം നിര്‍മ്മിച്ചത്. ധ്യാന്‍ ശ്രീനിവാസന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം കെന്റി സിര്‍ദോ, ഷെഫ് സുരേഷ് പിള്ള, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ്, റോയി മലമാക്കൽ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചത് സന്തോഷ് അണിമയാണ്. സംഗീതം സൂരജ് സന്തോഷാണ് നിര്‍വഹിച്ചത്.

ധ്യാനിന്റെ ചീനാ ട്രോഫിയുടെ പശ്ചാത്തല സംഗീതം: വര്‍ക്കി,  പ്രോജക്ട് ഡിസൈന്‍ ബാദുഷ എന്‍ എം.  കല: അസീസ് കരുവാരക്കുണ്ട്. സൗണ്ട് ഡിസൈന്‍ അരുണ്‍ രാമവര്‍മ്മ, മേക്കപ്പ് അമല്‍, സജിത്ത് വിതുര തുടങ്ങിയവരും പ്രോജക്ട് ഡിസൈന്‍: ബാദുഷ എന്‍ എം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, ഉമേഷ് എസ് നായര്‍, കോസ്റ്റ്യൂംസ് ശരണ്യ, ഡിഐ പൊയറ്റിക് പ്രിസം ആൻഡ് പിക്‌സല്‍, കളറിസ്റ്റ് ശ്രീക് വാരിയര്‍, ഫൈനല്‍ മിക്‌സ് നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എന്‍ജിനീയര്‍ ടി ഉദയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ്, പിആര്‍ഒ ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരുമാണ്.

Read More: ആരൊക്കെ വീണു?, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷൻ, അജയന്റെ രണ്ടാം മോഷണം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios