ബോളിവുഡ് നടന്‍ സൽമാൻ ഖാന്‍റെ സുരക്ഷ ശക്തമാക്കി; വധഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ
ബോളിവുഡ് നടൻ സൽമാൻ ഖാനെ അപായപ്പെടുത്തുമെന്ന് മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശമയച്ച ഒരാള്‍ പിടിയില്‍. ഭീഷണി സന്ദേശങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ മുംബൈ പൊലീസ് നടന്‍റെ സുരക്ഷ ശക്തമാക്കി
മുബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ അപായപ്പെടുത്തുമെന്ന് മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശമയച്ച ഒരാള്‍ പിടിയില്‍. തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ മുംബൈ പൊലീസ് നടന്‍റെ സുരക്ഷ ശക്തമാക്കി. സിനിമാ ചിത്രീകരണത്തിന് പോലൂം മുംബൈ വിട്ട് പോകരുതെന്നാണ് നിര്‍ദ്ദേശം.
രണ്ടു കോടി നല്കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെ കോല്ലുമെന്നായിരുന്നു ഭീഷണി സന്ദേശം. ഇന്നലെ മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാന്ദ്ര സ്വദേശിയായ 56 കാരന്‍ അസം മുഹമ്മദ് മുസ്തഫ പിടിയിലാകുന്നത്. ഇയാള്‍ തന്നെയാണോ സന്ദേശമയച്ചത് അതോ മറ്റാരെങ്കിലും ഇദ്ദേഹത്തിന്‍റെ ഫോണുപയോഗിച്ച് ചെയ്തതാണോയെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബാബാ സിദ്ധീഖിയുടെ മരണശേഷം മൂന്നു തവണയാണ് സല്‍മാനെ കൊല്ലുമെന്ന ഭീഷണി ലഭിക്കുന്നത്.
ആദ്യം 5 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശമയച്ചയാള്‍ പിന്നീട് മാപ്പു പറഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാബാ സിദ്ധീഖിയുടെ മകന്‍ സീഷന്‍ സിദ്ധീഖിയുടെ ബാന്ദ്രയിലെ എംഎല്‍എ ഓഫീസില്‍ സന്ദേശമെത്തി. സീഷനെയും സല്‍മാനെയും ഒരുമിച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതയച്ചയാളെ നോയിഡയില്‍ വെച്ച് പൊലീസ് പിടികൂടി. മുംബൈയിലെത്തിച്ച് ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്നാമത്തെ സന്ദേശമെത്തുന്നത്.
പിടിയിലായ അസം മുഹമ്മദിനെ വിശദമായി ചോദ്യം ചെയ്ത് മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്ന് കണ്ടെത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. സന്ദേശങ്ങള്‍ ഇങ്ങനെ വരുന്ന സാഹചര്യത്തില്‍ സല്‍മാന്‍റെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. നിലവില്‍ വൈ പ്ലസ് സുരക്ഷയാണ് സല്‍മാന്‍ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്നും മുംബൈ വിട്ട് പോകരുതെന്നുമാണ് നടന് പൊലീസ്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം .
നടൻ സല്‍മാന് ഖാനെതിരെ ഭീഷണി, ഒരാള്‍ പിടിയിലായി