16 കാരിയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതിയില്ല; കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണമെന്ന് ഉത്തരവ്
ശിശുവിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാൻ സാധിക്കൂവെന്ന് മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
കൊച്ചി: 16 വയസ്സുകാരിയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകാനാകില്ലെന്ന് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 28 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കോടതി തീരുമാനം. ശിശുവിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാൻ സാധിക്കൂവെന്ന് മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. പ്രസവശേഷം കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; മലപ്പുറം എടപ്പാളിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
https://www.youtube.com/watch?v=Ko18SgceYX8