14 മാസത്തിന് ശേഷം ഒരു ദുൽഖർ ചിത്രം; ദീപാവലി കേമമാക്കാൻ 'ലക്കി ഭാസ്കർ' നാളെ എത്തും
ഒരു "സാധാരണക്കാരന്റെ അസാധാരണ യാത്ര"എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' നാളെ(ഒക്ടോബർ 31) തിയറ്ററുകളിൽ എത്തും. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 80കളുടെയും 90കളുടെയും ബോംബെ നഗരത്തിന്റെ പശ്‌ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. പതിനാല് മാസത്തിന് ശേഷമാണ് ദുൽഖർ സൽമാന്റെ ഒരു ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഇന്ന് വൈകുന്നേരം ആറ് മണി മുതൽ നൂറിലധികം പ്രീമിയർ ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ലക്കി ഭാസ്കൻ, ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് സ്വന്തമാക്കുമെന്നാണ് പ്രീ സെയിലിൽ നിന്നും വ്യക്തമാകുന്നത്. ഒരു "സാധാരണക്കാരന്റെ അസാധാരണ യാത്ര"എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സസ്‌പെൻസും ആകാംഷയും ഡ്രാമയും നിറഞ്ഞ ഒരു പീരീഡ് ചിത്രമാണ്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാൻ തയ്യാറുള്ള ഭാസ്കർ കുമാർ ആയാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്.
കേരളത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. കേരളത്തിന് പുറമെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ച വേഫെറർ ഫിലിംസിന്റെ വിതരണശൃംഘല ആദ്യമായി ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ലക്കി ഭാസ്കർ. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ഈ ചിത്രം ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യും.
നടൻ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധറും വിവാഹിതരായി; സാക്ഷികളായി മക്കൾ
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് മീനാക്ഷി ചൗധരി. ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റിംഗ്- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ- ബംഗ്ളാൻ, പിആർഒ- ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തർ. കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം